യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം നടത്തി
Thursday, April 25, 2024 1:34 AM IST
ആ​ല​ക്കോ​ട്: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ്‌ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ബി​ജെ​പി​യെ വീ​ഴ്ത്തി കേ​ന്ദ്ര​ത്തി​ൽ ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. കാ​ർ​ത്തി​ക​പു​രം മു​ക്ക​ട​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ജ​ന​വി​കാ​രം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് വെ​ക്ക​ത്താ​നം, ബി​ജു പു​ളി​യ​ൻ​തൊ​ട്ടി, ജോ​സ് പ​റ​യ​ൻ​കു​ഴി, ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ഷെ​ന്നി മാ​ങ്കോ​ട്ടി​ൽ, ഇ.​എം. നാ​സ​ർ, സി​ബി പു​ലി​യു​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: ചെ​ങ്ങ​ളാ​യി മ​ണ്ഡ​ലം കോ​ട്ട​പ്പ​റ​മ്പി​ൽ യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ന​ട​ത്തി. മു​സ്‌​ലിം​ലീ​ഗ് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​സീ​മ ഖാ​ദ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ്കു​മാ​ർ, മു​ഹ​മ്മ​ദ് കു​ഞ്ഞി, എം. ​ര​ജി​ത, എം.​വി. ഉ​മ്മ​ർ, ഹ​രീ​ന്ദ്ര​ൻ, കെ. ​ഖാ​ദ​ർ, ഹൈ​ദ്രോ​സ് ഹാ​ജി, ശി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.