4900 എ​ന്‍എ​സ്എ​സ്, എ​സ്പിസി വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ സ​ജ്ജം
Wednesday, April 24, 2024 7:44 AM IST
ക​ണ്ണൂ​ര്‍: സ​ഞ്ച​രി​ക്കാ​ന്‍ പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള 85 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ര്‍​ന്ന​വ​ര്‍, ബെ​ഞ്ച് മാ​ര്‍​ക്ക്ഉ​ള്ള (40% മു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ത്വം) ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് 4900 എ​ന്‍​എ​സ്എ​സ്, എ​സ്പി​സി വോ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ചു.
ഇ​വ​ര്‍​ക്കു​ള്ള ചു​മ​ത​ല​ക​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ ​വി​ജ​യ​ന്‍ പു​റ​പ്പെ​ടു​വി​ച്ചു.

പ​ര​സ​ഹാ​യ​മി​ല്ലാ​തെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ള്ള​വ​രെ ബൂ​ത്തു​ക​ളി​ലും തി​രി​ച്ച് വീ​ടു​ക​ളി​ലും എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ നി​ര്‍​വ​ഹി​ക്കേ​ണ്ട​ത്.
പോ​ളിം​ഗ് ബൂ​ത്ത്ത​ലം / സെ​ക്ട​ര്‍​ത​ലം എ​ന്നി​ങ്ങ​നെ​യാ​ണ് വ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ് പി ​സി വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ ബൂ​ത്ത് /സെ​ക്ട​ര്‍ ലെ​വ​ല്‍ വി​ന്യാ​സം ന​ട​ത്തു​ന്ന​ത് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സി​ലെ​യും റൂ​റ​ല്‍ പോ​ലീ​സി​ലേ​യും എ​സ് പി​സി​യു​ടെ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​ണ്.
ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള പോ​ളി​ംഗ് ബൂ​ത്തു​ക​ളെ ഒ​രു സെ​ക്ട​റാ​യി തി​രി​ച്ചി​ട്ടു​ണ്ട്. അ​ത​ത് പ്ര​ദേ​ശ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രെ സെ​ക്ട​ര്‍ ഓ​ഫി​സ​ര്‍​മാ​രാ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വോള​ണ്ടി​യ​ര്‍​മാ​ര്‍ സെ​ക്ട​ര്‍ ഓ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്ക​ണം.