പത്തനംതിട്ട: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി വിജയിച്ച് അധികാരത്തില്‍ എത്തുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെപിസിസി നയരൂപീകരണ സമിതി ചെയര്മാന് ജെ.എസ്. അടൂര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സെക്രട്ടറിമാരായ റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, റോബിന് പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, ജി. സതീഷ് ബാബു, ബിജിലി ജോസഫ്, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, എലിസബത്ത് അബു, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, റോജി പോള്‍ ഡാനിയല്‍, കാട്ടൂര്‍ അബ്ദുല്‍സലാം, ജോണ്സണ് വിളവിനാല്‍, സുനില്‍ എസ്. ലാല്‍, എസ്.വി. പ്രസന്നകുമാര്‍, ഷാം കുരുവിള, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.