ട്രെയ്‌ലർ ലോ​റി​യി​ൽ കൊ​ണ്ടു​പോ​യ കൂ​റ്റ​ൻ മ​രം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഉ​ട​ക്കി
Sunday, April 28, 2024 6:10 AM IST
അ​മ്പ​ല​പ്പു​ഴ: ട്രെയ്‌ലർ ലോ​റി​യി​ൽ ക​യ​റ്റിക്കൊണ്ടുപോ​യ കൂ​റ്റ​ൻ വൃ​ക്ഷം കെഎ​സ്ആ​ർടിസി ബ​സി​ൽ ഉ​ട​ക്കി. ദേ​ശീ​യപാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.  കാ​ക്കാ​ഴം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചുമാ​റ്റി​യ കൂ​റ്റ​ൻ വൃ​ക്ഷ​വു​മാ​യി അ​ല​ക്ഷ്യ​മാ​യി തെ​ക്കു ഭാ​ഗ​ത്തേ​ക്കു പോ​യ ലോ​റി​യി​ൽ പു​റ​ത്തേ​ക്ക് ത​ള്ളി നി​ന്ന വൃ​ക്ഷ​ത്തി​ന്‍റെ ഭാ​ഗം ചേ​ർ​ത്ത​ല​യി​ലേ​ക്ക് പോ​യ  കെ എ​സ് ആ​ർടി സി ബ​സി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കു​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യാ​താ​യി. തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ പൂ​ർ​ണ​മാ​യും ഗ​താ​ഗ​തം നി​ല​ച്ചു.

ഇ​തേത്തു​ട​ർ​ന്ന് തീ​ര​ദേ​ശ പാ​ത​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി വി​ട്ട​തോ​ടെ തീ​ര​ദേ​ശ​പാ​ത​യി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പി​ന്നീ​ട് ബ​സി​ൽ കു​ത്തിക്ക​യ​റിയ ഭാ​ഗം മു​റി​ച്ചു മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.