പാ​ര്‍​ട്ടി വേ​ദി​യി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ം: ഐ​സ​ക്
Sunday, April 28, 2024 6:10 AM IST
തി​രു​വ​ല്ല: വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് ഉ​യ​ര്‍​ന്നു​വ​ന്ന ജ​യ​രാ​ജ​ന്‍ വി​വാ​ദം പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും വെ​ട്ടി​ലാ​ക്കി. ബി​ജെ​പി കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ്‌​ദേ​ക്ക​റെ ക​ണ്ടു​വെ​ന്ന എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ദി​വ​സം പോ​ലും ച​ര്‍​ച്ച​യി​ലാ​യ​ത്. വോ​ട്ടെ​ടു​പ്പുദി​നം രാ​വി​ലെ സ​ര്‍​വ സ​ന്നാ​ഹ​ങ്ങ​ളും സ​ജ്ജ​മാ​യി​രു​ന്നെ​ങ്കി​ലും പ​ത്തോ​ടെ ബൂ​ത്തു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ അ​ട​ക്കം ഇ​ട​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രാ​ശ​രാ​യി. ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം​കൂ​ടി വ​ന്ന​തോ​ടെ കൂ​ടി​ക്കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര്‍​ട്ടി നി​ല​പാ​ടും വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടു.

മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും ഇ​ട​ത് എം​എ​ല്‍​എ​മാ​രു​ടേ​താ​യി​ട്ടും വേ​ണ്ട രീ​തി​യി​ല്‍ പോ​ളിം​ഗ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലും സി​പി​എ​മ്മി​നു​ണ്ട്. ജാ​വ​ദേ​ക്ക​ര്‍ - ജ​യ​രാ​ജ​ന്‍ കൂ​ടി​ക്കാ​ഴ്ച സി​പി​എം ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് തോ​മ​സ് ഐ​സ​ക് പ്ര​തി​ക​രി​ച്ചു.