‘മാ​ര്‍​ലി​ന്‍@സി​എം​എ​ഫ്ആ​ര്‍​ഐ' ആ​പ്പു​മാ​യി സി​എം​എ​ഫ്ആ​ര്‍​ഐ
Tuesday, March 19, 2024 6:46 AM IST
കൊ​ച്ചി: ഇ​ന്ത്യ​ന്‍ തീ​ര​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ക​ട​ല്‍ മ​ത്സ്യ​യി​ന​ങ്ങ​ളു​ടെ സ​മ്പൂ​ര്‍​ണ ഡേ​റ്റാ ബേ​സ് പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ര്‍​ഐ) 'മാ​ര്‍​ലി​ന്‍ @സി​എം​എ​ഫ്ആ​ര്‍​ഐ' ആ​പ്പ് പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​യു​ടെ വി​വി​ധ തീ​ര​ങ്ങ​ളി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റ് വി​വ​ര​ങ്ങ​ളും ആ​പ്പി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യാം.

ഈ ​വി​വ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സ​മു​ദ്രാ​തി​ര്‍​ത്തി​യി​ലെ മ​ത്സ്യ​യി​ന​ങ്ങ​ളെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​നും മ​റ്റ് ശാ​സ്ത്രീ​യ വി​വ​ര ശേ​ഖ​ര​ണ​ത്തി​നും സി​എം​എ​ഫ്ആ​ര്‍​ഐ​ക്ക് സ​ഹാ​യ​ക​മാ​കും. ക​ട​ല്‍ മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ സ​ചി​ത്ര ഡേ​റ്റാ​ബേ​സ് ത​യാ​റാ​ക്കാ​നും വ​ഴി​യൊ​രു​ക്കും.

മൊ​ബൈ​ലി​ല്‍ മ​ത്സ്യ​ത്തി​ന്‍റെ ദൃ​ശ്യം അ​പ്‌​ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ എ​ഐ സ​ഹാ​യ​ത്തോ​ടെ അ​തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ക​യാ​ണ് ആ​പ്പ് വ​ഴി​യു​ള്ള വി​വ​ര ശേ​ഖ​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം. ജി​യോ​ടാ​ഗിം​ഗ് ഉ​ള്ള​തി​നാ​ല്‍ വി​വ​രം മ​ത്സ്യ​യി​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്താ​നാ​കും.

സ​മു​ദ്ര​സ​മ്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​രെ കോ​ര്‍​ത്തി​ണ​ക്കു​ന്ന പ​ര​സ്പ​ര സ​ഹ​ക​ര​ണ സം​രം​ഭ​മാ​ണി​തെ​ന്ന് സി​എം​എ​ഫ്ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ ഫി​ഷ​റി റി​സോ​ഴ്‌​സ് അ​സ​സ്‌​മെ​ന്‍റ്, ഇ​ക്ക​ണോ​മി​ക്‌​സ് ആ​ന്‍​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ. ​എ​ല്‍​ദോ വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രോ​ജ​ക്ടി​ന് കീ​ഴി​ലാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്.