ക്ര​മ​ ന​മ്പ​ർ ബൂ​ത്ത് നന്പറായി : ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​യി​ൽ ആ​ളു​മാ​റി വോ​ട്ട് ചെ​യ്തു
Saturday, April 27, 2024 4:14 AM IST
വ​രാ​പ്പു​ഴ: ക്ര​മ​ന​മ്പ​റും ബൂ​ത്ത് ന​മ്പ​റും ഒ​ന്നാ​യ​തോ​ടെ ആ​ളു​മാ​റി വോ​ട്ട് ചെ​യ്തു. പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 142-ാം ന​മ്പ​ർ ബൂ​ത്താ​യ കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ലം ആ​ളു​മാ​റി വോ​ട്ട് ചെ​യ്ത​ത്.

കു​റു​ന്ത​റ ശ്രീ​ലാ​ലി​ന്‍റെ ഭാ​ര്യ അ​നി​ത​യു​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ന​മ്പ​ർ 142 ആ​ണ്. എ​ന്നാ​ൽ 1255 ക്ര​മ​ന​മ്പ​റാ​യു​ള്ള മ​റ്റൊ​രു സ്ത്രീ ​വോ​ട്ട​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ സ്ലി​പ്പി​ൽ ക്ര​മ​ന​മ്പ​റി​ന്‍റെ സ്ഥാ​ന​ത്ത് ബൂ​ത്ത് ന​മ്പ​റാ​ണ് തെ​റ്റാ​യി എ​ഴു​തി​യി​രു​ന്ന​ത്. പേ​ര് നോ​ക്കാ​തെ തെ​റ്റാ​യ ക്ര​മ​ന​മ്പ​ർ വ​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​ക്കും പി​ശ​ക് മ​ന​സി​ലാ​യി​ല്ല. അ​നി​ത വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ബ​ദ്ധം പി​ണ​ഞ്ഞ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നീ​ട് ടെ​ണ്ട​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയ അ​നി​ത സം​ഭ​വ​ത്തി​ൽ പ്രി​സൈം​ഗിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി.