വ​നി​ത​ക​ൾ നി​യ​ന്ത്രി​ച്ച പി​ങ്ക് ബൂ​ത്ത്
Saturday, April 27, 2024 4:33 AM IST
മൂ​വാ​റ്റു​പു​ഴ: പി​ങ്ക് നി​റ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യി മൂ​വാ​റ്റു​പു​ഴ​യി​ലെ പി​ങ്ക് ബൂ​ത്ത്. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 49-ാം ന​ന്പ​ർ ബൂ​ത്താ​ണ് പി​ങ്ക് നി​റ​ത്തി​ലു​ള്ള മേ​ശ വി​രി​ക​ൾ, പി​ങ്ക് ബ​ലൂ​ണു​ക​ൾ, തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ അ​ല​ങ്ക​രി​ച്ച് വേ​റി​ട്ട​താ​ക്കി മാ​റ്റി​യ​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​ത​ക​ൾ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന ജി​ല്ല​യി​ലെ 14 ബൂ​ത്തു​ക​ളി​ൽ ഒ​ന്നാ​ണി​ത്. മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​നി​ത​ക​ൾ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന പി​ങ്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ശു​ദ്ധ​ജ​ലം, റാ​ന്പു​ക​ൾ, ശു​ചി​മു​റി സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു.

കോ​ത​മം​ഗ​ലം എ​ഇ​ഒ കെ. ​മ​നോ​ശാ​ന്തി​യാ​ണ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ. എം.​എം. പാ​ത്തു​മ്മ ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​റാ​യും, എ.​കെ. ദി​വ്യാ മോ​ൾ ര​ണ്ടാം പോ​ളിം​ഗ് ഓ​ഫീ​സ​റാ​യും, സി.​എം. റി​ൻ​സി മൂ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

രാ​വി​ലെ ത​ന്നെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി.​കെ. ബി​ന്ദു​വും, എ​ൻ​സി​സി കേ​ഡ​റ്റ് സു​നൈ​ന​യും സു​ര​ക്ഷ ചു​മ​ത​ല​യേ​റ്റെ​ടു​ത്തി​രു​ന്നു.