പൊ​ടി പൊടിച്ച് പൊങ്ങു കച്ചവടം
Friday, April 26, 2024 4:24 AM IST
വൈ​പ്പി​ൻ: ചൂ​ട​ക​റ്റാ​ൻ പ​നം നൊ​ങ്കി​നു പി​ന്നാ​ലെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് തേ​ങ്ങാ പൊ​ങ്ങ് തെ​രു​വു​ക​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്നു. തേ​ങ്ങാ മു​ള​ച്ച​ശേ​ഷം പൊ​തി​ച്ച് തൊ​ണ്ടു​മാ​റ്റി​യാ​ണ് പൊ​ങ്ങ് വി​ല്പ​ന​ക്കെ​ത്തി​ക്കു​ന്ന​ത്. തെ​ങ്ങി​ൻ തൈ​വ​ള​രു​ന്ന​തി​നൊ​പ്പം തേ​ങ്ങ​യ്ക്കു​ള്ളി​ൽ പൊ​ങ്ങ് നി​റ​യും.

പൊ​ങ്ങ് വി​ല്പ​ന​യി​ൽ വ​ലി​യ ത​ട്ടി​പ്പ് കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ ന​ട​ക്കു​ക​യാ​ണ്. ഒ​രു തേ​ങ്ങ​യെ​ടു​ത്ത് വെ​ള്ളം ഒ​ഴി​ച്ച് വീ​ട്ടി​നു​ള്ളി​ൽ വ​ച്ചാൽ​ മു​ള​ച്ചു വ​രും. പ​റ​ന്പി​ൽ കു​ഴി​ച്ചി​ട്ട് വെ​ള്ളം ഒ​ഴി​ച്ചാ​ലും മു​ള​ച്ചു​വ​രും. ത​മി​ഴ്നാ​ട്ടി​ൽ തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന തേ​ങ്ങ മു​ള​യ്ക്കു​ന്ന​തി​നെ​യാ​ണ് കേ​ര​ള​ത്തി​ൽ 40 മു​ത​ൽ 60 രൂ​പ​വ​രെ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​ത്.

പറന്പിൽ 10 രൂപ വിലയയ്ക്ക് വിൽക്കുന്ന തേങ്ങ കൂട്ടിയിട്ട് മുളയ്ക്കുന്പോൾ കേരളത്തിൽ 45 രൂപയ്ക്കു വരെ വിൽക്കുന്നു.