ഹ​രി​ത ബൂ​ത്ത് ഒരുക്കി നഗരസഭ
Saturday, April 27, 2024 4:29 AM IST
മൂ​വാ​റ്റു​പു​ഴ: കു​രു​ത്തോ​ല​ക​ളാ​ൽ അ​ല​ങ്ക​രി​ച്ച പ്ര​വേ​ശ​ന ക​വാ​ട​വും ചേ​ന്പി​ല​ക​ളി​ൽ സ്വാ​ഗ​തം എ​ഴു​തി​യ ബോ​ർ​ഡു​ക​ളു​മാ​യി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത ബൂ​ത്ത് വോ​ട്ട​ർ​മാ​ർ​ക്ക് വേ​റി​ട്ട​താ​യി.

ടൗ​ണ്‍ യു​പി സ്കൂ​ളി​ലെ 46, 47 ബൂ​ത്തു​ക​ളാ​ണ് ഹ​രി​ത ബൂ​ത്തു​ക​ളാ​യി ഒ​രു​ക്കി​യ​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഹ​രി​താ​ഭ​വും പ്ലാ​സ്റ്റി​ക് മു​ക്ത​വു​മാ​ക്കാ​നാ​യി ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൂ​ത്ത് പൂ​ർ​ണ​മാ​യി പ്ലാ​സ്റ്റി​ക്ക് മു​ക്ത​മാ​ക്കി. ചേ​ന്പി​ൻ താ​ളും, കു​രു​ത്തോ​ല​യും, ഓ​ല​യും ഉ​പ​യോ​ഗി​ച്ചാ​ണ് ബൂ​ത്തി​ലെ അ​ല​ങ്കാ​ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ദാ​ഹ​ജ​ലം ന​ൽ​കാ​ൻ ത​ണ്ണീ​ർ​പ്പ​ന്ത​ലും ഒ​രു​ക്കി​യി​രു​ന്നു. ത​ണ്ണീ​ർ പ​ന്ത​ലി​നാ​യി ത​യാ​റാ​ക്കി​യ പ​ന്ത​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ക​ന​ത്ത വെ​യി​ലി​ൽ നി​ന്ന് ര​ക്ഷ ന​ൽ​കു​ക​യും ചെ​യ്തു.

ത​ണ്ണീ​ർ​പ്പ​ന്ത​ലി​ൽ വെ​ള്ളം തീ​രു​ന്ന മു​റ​യ്ക്ക് നി​റ​യ്ക്കാ​നാ​യി പ്ര​ത്യേ​ക ജോ​ലി​ക്കാ​രെ​യും ന​ഗ​ര​സ​ഭ നി​യ​മി​ച്ചി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​രി​ത ബൂ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.