പോ​ളിം​ഗ് ബൂ​ത്തി​ലെ സീ​ലിം​ഗ് പൊ​ളി​ഞ്ഞു​വീ​ണ് വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു
Saturday, April 27, 2024 4:14 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ടൗ​ൺ ഹാ​ളി​ൽ ഒ​രു​ക്കി​യ 152-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്ക​വേ മു​ക​ളി​ൽ നി​ന്നും സീ​ലിം​ഗ് പൊ​ളി​ഞ്ഞു​വീ​ണ് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി 7 മ​ണി​യോ​ടെ വോ​ട്ടു​ചെ​യ്യാ​ൻ ആ​രം​ഭി​ക്കു​മ്പോ​ഴാ​ണ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റ​ട​ക്കം ആ​ളു​ക​ളു​ടെ ദേ​ഹ​ത്ത് സീ​ലിം​ഗ് പൊ​ളി​ഞ്ഞു​വീ​ണ​ത്.

കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ആ​ർ​ക്കു​മി​ല്ല. ഉ​ട​ൻ പൊ​ളി​ഞ്ഞു​വീ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റി 7.15 വോ​ടെ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.

ബാ​ക്കി ഭാ​ഗം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മു​ക​ളി​ൽ​നി​ന്ന് അ​ട​ർ​ന്നു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്.