ക​ണ്ണ​മാ​ലി പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്ന്
Tuesday, March 19, 2024 6:46 AM IST
ക​ണ്ണ​മാ​ലി: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​ണ്ണ​മാ​ലി പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ നേ​ർ​ച്ച​സ​ദ്യ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ന​ലെ മു​ത​ൽ ക​ണ്ണ​മാ​ലി​യി​ലേ​ക്കു തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്നു​ണ്ട്.

ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​ക്കു​റി നേ​ർ​ച്ച​സ​ദ്യ ഒ​രു​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് നേ​ർ​ച്ച​വി​ഭ​വ​ങ്ങ​ൾ ബി​ഷ​പ് ആ​ശീ​ർ​വ​ദി​ക്കും. ബു​ഫെ മാ​തൃ​ക​യി​ലാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. നേ​ർ​ച്ച​സ​ദ്യ രാ​ത്രി​വ​രെ നീ​ളും. തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ​യും നേ​ർ​ച്ച​സ​ദ്യ​യു​ടെ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ജോ​സ​ഫ് ജോ​ൺ അ​ണ്ടി​ശേ​രി​യി​ൽ, പ്ര​സു​ദേ​ന്തി ജോ​സ​ഫ് മാ​ത്യു ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

75,000 നേ​ർ​ച്ച​പ്പാ​യ​സ കി​റ്റു​ക​ളും തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ക​ണ്ണ​മാ​ലി​യി​ലേ​ക്കു വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തും.