വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം; പ​ണം ത​ട്ടി​യ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, March 27, 2024 4:43 AM IST
കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. ത​മ്മ​നം സ്വ​ദേ​ശി ടി​നോ​യ് തോ​മ​സ്(39), ഇാ​ളു​ടെ ഭാ​ര്യ രൂ​പ റേ​ച്ച​ല്‍ ഏ​ബ്ര​ഹാം(34) എ​ന്നി​വ​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

പാ​ലാ​രി​വ​ട്ടം ത​മ്മ​നം ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​തി​ക​ളു​ടെ വി​സെ​ര്‍​വ് എ​ഡ്യൂ അ​ബ്രോ​ഡ് എ​ന്ന സ്ഥാ​പ​നം മു​ഖേ​ന യു​കെ​യി​ല്‍ കെ​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ ജോ​ലി ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി 50,000 രൂ​പ മു​ത​ല്‍ 18 ല​ക്ഷം രൂ​പ വ​രെ കൈ​പ്പ​റ്റി വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ഡ് ചെ​യ്തു.