ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ മോ​ഷ​ണം: ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Wednesday, March 27, 2024 4:44 AM IST
കാ​ക്ക​നാ​ട്: ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ കാ​വു​ങ്ക​ൽ വീ​ട്ടി​ൽ ബി​ബി​ൻ ഷാ​ജി (28) മ​ഴു​വാ​ന്നൂ​ർ ക​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ബേ​സി​ൽ കെ. ​ഐ​സ​ക് (31) എ​ന്നി​വ​രെ ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കു​ടി​യ​ത്.

സം​സ്ഥാ​ന ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് കീ​ഴി​ലെ ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ജ്യോ​തി​ർ​മ​യ ബി​ൽ​ഡിം​ഗി​നു​ള​ളി​ൽ ഫെ​ബ്രു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് 25 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സി മെ​ക്കാ​നി​ക് ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു പ്ര​തി​ക​ൾ.​

കേ​ബി​ൾ ട്രേ​യി​ൽ വ​ലി​ച്ചി​രു​ന്ന​തും ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ർ​ത്ത് ചെ​യ്തി​രു​ന്ന​തു​മാ​യ ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന കോ​പ്പ​ർ സ്ട്രി​പ്പു​ക​ളും കോ​പ്പ​ർ വ​യ​റു​ക​ളു​മാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്.
എ​എ​സ്ഐ​മാ​രാ​യ റെ​ജി, അ​നി​ൽ​കു​മാ​ർ, വ​നി​താ സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.