മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി ഭ​ക്തി സാ​ന്ദ്രം: പെ​സ​ഹാ ദി​ന​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മ​ലക​യ​റി
Friday, March 29, 2024 4:04 AM IST
മ​ല​യാ​റ്റൂ​ർ: വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ പ​രി​സ​മാ​പ്തി​യു​ടെ ദി​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ക​രാ​ൽ നി​റ​ഞ്ഞു. പെ​സ​ഹാ വ്യാ​ഴം രാ​ത്രി മു​ത​ൽ തീ​ർ​ഥാ​ട​ക​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് ദു:​ഖ​വെ​ള്ളി ദി​ന​ത്തി​ലും മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ക​രാ​ൽ നി​റ​യും.

നോ​മ്പെ​ടു​ത്ത്, കാ​ഷാ​യ വ​സ്ത്ര​മ​ണി​ഞ്ഞ് ഭാ​ര​മു​ള്ള കു​രി​ശു​ക​ൾ ചു​മ​ന്നാ​ണ് വി​ശ്വാ​സി​ക​ൾ മ​ല​ക​യ​റു​ന്ന​ത്. തീ​ർ​ഥ​ട​ക ദി​ന​ങ്ങ​ളി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ദി​വ​സ​മാ​ണ് ഇ​ന്ന്.

തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി വൈ​സ് റെ​ക്ട​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദുഃ​ഖ​വെ​ള്ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ക​ട​ന്നു​വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും സൗ​ജ​ന്യ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 5.30 ന് ​ആ​രാ​ധ​ന ആ​രം​ഭി​ക്കും. 6.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക​ർ​മ​ങ്ങ​ൾ. വൈ​കീ​ട്ട് 3ന് ​കു​രി​ശി​ന്‍റെ വ​ഴി. തു​ട​ർ​ന്ന് അ​ടി​വാ​ര​ത്തി​ലേ​ക്ക് വി​ലാ​പ​യാ​ത്ര. നാ​ളെ വ​ലി​യ ശ​നി ദി​ന​ത്തി​ൽ രാ​വി​ലെ 6ന് ​മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം, വെ​ള്ളം തി​രി വെ​ഞ്ച​രി​പ്പ്.

കു​രി​ശു​മു​ടി ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 6.30 ന് ​ആ​രാ​ധ​ന, തു​ട​ർ​ന്ന് 7ന് ​പീ​ഡാ​നു​ഭ​വ തി​രു​ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, ന​ഗ​രി കാ​ണി​ക്ക​ൽ. വ​ലി​യ ശ​നി രാ​വി​ലെ 7ന് ​മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം, പു​ത്ത​ൻ വെ​ള്ളം തി​രി വെ​ഞ്ച​രി​പ്പ്.