പെരിന്തൽമണ്ണ: ലഹരിയുടെ ഉപഭോഗവും വിപണനവും ജനകീയ ഇടപെടലുകളിലൂടെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ‘അലെർട്ട്’ എന്ന പേരിൽ പെരിന്തൽമണ്ണയിൽ ആരംഭിച്ച കാന്പയിൻ എക്സൈസ് മുൻ കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ നസീറ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്കുമാർ, പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഓഫ് പോലീസ് സി.അലവി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഇ. രാജേഷ്, ചേരിയിൽ മമ്മി, സയിദ് മുഹമ്മദ്കോയ തങ്ങൾ, സുന്നിമഹൽ കമ്മിറ്റി പ്രതിനിധി, വ്യാപാരസംഘടനാ പ്രതിനിധികളായ ചമയം വാപ്പു, അബ്ബാസ്, യുവജന സംഘടനാ പ്രതിനിധി ഇ.ഷിജിൽ, തുടങ്ങി സാമൂഹിക, സംസ്കാരിക, സമുദായിക മേഖലകളിലുള്ളവർ പ്രസംഗിച്ചു.
മുനിസിപ്പൽതല ജാഗ്രത സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി നജീബ് കാന്തപുരം എംഎൽഎ, ഡോ.എം.പി അബ്ദുസമ്മദ് സമദാനി എംപി, ജില്ലാ കളക്ടർ എന്നിവരും അധ്യക്ഷനായി. നഗരസഭ ചെർമാനും കണ്‍വീനർ പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഓഫ് പോലീസ് സി. അലവിയും മറ്റുരാഷ്ട്രീയ സാമൂഹിക സാംസ്കാരിക യുവജന രംഗത്തെ പ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും അടങ്ങുന്ന മുനിസിപ്പൽതല ജാഗ്രത സമിതിക്കാണ് രൂപം നൽകിയത്.