കോട്ടയം: പുതുതലമുറയെ ഒന്നടങ്കം നശിപ്പിക്കുന്ന മയക്കുമരുന്നു വിപത്തിനെ സമൂഹം കൂട്ടായി നേരിടണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി തടയാനുള്ള ബാധ്യത സർക്കാരിനുണ്ട്. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ മാനവമോചന സന്ദേശയാത്രയുടെ അതിരൂപതതല ഉദ്ഘാടനം മാമൂട് കവലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നെടുംകുന്നം ഫൊറോന പള്ളിയുടെ സമീപത്തുനിന്നു യാത്ര ആരംഭിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരക്കല്‍ ഫ്ളാഗ് ഓഫ് ചെയ്തു. അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫൊറോനാ വികാരി ഫാ. ജോസഫ് കൈതപ്പറമ്പില്, ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് പ്ലാപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, കെസിഎഫ് വൈസ് പ്രസിഡന്റ് ഷിജി ജോണ്സണ്, ഗ്ലോബല്‍ ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, ബിനു ഡൊമിനിക്, ഫൊറോന ഭാരവാഹികളായ ജോസഫ് ദേവസ്യ, ജോജന്‍ സെബാസ്റ്റ്യന്‍, വി.എ. ചാക്കോ, എ.ജെ. ജോര്‍ജ്, ബിനു നെച്ചിക്കാട്ട്, ഡെയ്സി റോയ് എന്നിവര്‍ പ്രസംഗിച്ചു.
2.45ന് തെങ്ങണയില്‍ എത്തിച്ചേര്‍ന്ന യാത്ര മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിനെതിരേയുള്ള ചെറിയ ജാഗ്രതക്കുറവുപോലും കുടുംബബന്ധങ്ങളുടെ ഭദ്രത തകർക്കുമെന്ന് അദേഹം പറഞ്ഞു. ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ഫൊറോനാ പ്രസിഡന്റ് പീറ്റര്‍ നാഗപറമ്പില്‍, തോമസ് ജെ. മാന്തറ, ടോമിച്ചന് വെള്ളിയാന്തറ, എന്നിവര്‍ പ്രസംഗിച്ചു.
3.45ന് ചങ്ങനാശേരി പെരുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേര്‍ന്ന യാത്ര കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സൈബി അക്കര, ഭാരവാഹികളായ ലിസി ജോസ്, ജോസ് ജോണ്‍ വെങ്ങാന്തറ, എബിന് അലക്സാണ്ടര്‍, മിനി ജെയിംസ്, കെ.എസ്. ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍, ജോസി കല്ലുകുളം, നൈനാന് തോമസ് മുളപ്പാമടീ, ജിനോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
4.30ന് തുരുത്തി പുന്നമൂട് ജംഗ്ഷനില്‍ യാത്ര കുറിച്ചി ആതുരശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ജോസ് വരിക്കപ്പള്ളില്‍, ഫാ. ജോസ് കട്ടപ്പുറം, ഭാരവാഹികളായ ജോസ് ജെയിസ്, ജോസ് കിഴക്കേ അറക്കല്‍, ജോസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
5.30ന് കോട്ടയം ഗാന്ധിസ്ക്വയറില്‍ സമാപന സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്റ്റന് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, ഭാരവാഹികളായ ബിജു സെബാസ്റ്റ്യന്‍,ബാബു വള്ളപ്പുര, രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, ഷെയിന്‍ ജോസഫ്, ലിസി ജോസ്, ബിനു ഡൊമിനിക്, ജോയി പാറപ്പുറം, സെബാസ്റ്റ്യന്‍ പുല്ലാട്ട് കാല, ജോസ് ജയിംസ്, ജെസി തറയില്‍, ജോബി സേവ്യര്‍, ജോബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.