തൊടുപുഴ: രാജ്യത്തെ വ്യാപാരികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും കേന്ദ്ര സർക്കാരിന്റെ പ്രീബജറ്റ് ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത നേതാവായിരുന്നു മാരിയിൽ കൃഷ്ണൻ നായരെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാരിയിൽ കൃഷ്ണൻ നായരുടെ ഛായാചിത്രത്തിൽ രാജു അപ്സര, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച് കനി എന്നിവർ പുഷ്പാർച്ചന നടത്തി.
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, ആർ. രമേശ്, ഇ.എ. റഹീം, ആർ. ജയശങ്കർ, തങ്കച്ചൻ കോട്ടയ്ക്കകം, കെ.കെ. നാവൂർ കനി, അഭിലാഷ് ജി. നായർ, ആൻസി ജെയിംസ്, എം.ആർ. പ്രജീഷ്, ലാലി വിൽസണ്, സാലി എസ്. മുഹമ്മദ്, തോമസ് കുരുവിള എന്നിവർ പ്രസംഗിച്ചു. നാൽപതോളം നിർധന രോഗികൾക്കുള്ള സഹായവും ചടങ്ങിൽ വിതരണം ചെയ്തു.
അണക്കര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ മുൻപ്രസിഡന്റായിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ അഞ്ചാം ചരമവാർഷികദിനത്തിൽ അനുസ്മരണ യോഗം നടത്തി.
അണക്കര വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുള്ളൂരിന്റെ അധ്യക്ഷതയിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു.
കുമളി ബ്ലോക്ക് പ്രസിഡന്റ് സാബു സക്കറിയ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ രാരിച്ചൻ നീർണാകുന്നേൽ, ജെയ്സ് കാവുങ്കൽ, സണ്ണി പെരുംപുഴ, സോജി ഇളപ്പുങ്കൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ജോജു കുരുവിള, തങ്കച്ചൻ കല്ലായ്ക്കൽ, റെനി കുരുന്പോലിൽ, ട്രഷറർ അരവിന്ദാക്ഷൻ ചെട്ടിയാർ, യൂത്ത് വിംഗ് കമ്മറ്റി അംഗങ്ങളായ മനോജ് തകടിയേൽ, രാധാകൃഷ്ണൻ, ബിനീഷ്, മാത്യു, വനിതാ വിംഗ് പ്രസിഡന്റ് ഷീബ റോയി, നിമ്മി ചെറുശേരിൽ എന്നിവർ പ്രസംഗിച്ചു.