ന്യൂ​​ജ​​ഴ്സി: സ്പാ​​നി​​ഷ് വ​​ന്പ​​ൻ​​മാ​​രാ​​യ റ​​യ​​ൽ മ​​ഡ്രി​​ഡും ഫ്ര​​ഞ്ച് ടീം ​​പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മെ​​യി​​നും (പി​​എ​​സ്ജി) ഫി​​ഫ 2025 ക്ല​​ബ്ബ് ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ര​​ണ്ടാം സെ​​മി​​ഫൈ​​ന​​ലി​​ൽ ഈ ​​രാ​​ത്രി കൊ​​ന്പു​​കോ​​ർ​​ക്കും.

ശ​​ക്ത​​മാ​​യ മ​​ത്സ​​ര​​ത്തി​​ൽ ജ​​ർ​​മ​​ൻ ടീം ​​ഡോ​​ർ​​ട്ട്മു​​ണ്ടി​​നെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്നു​​ ഗോ​​ളു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യെ​​ത്തു​​ന്ന റ​​യ​​ലും, ര​​ണ്ട് താ​​ര​​ങ്ങ​​ൾ ചു​​വ​​പ്പ് കാ​​ർ​​ഡ് കി​​ട്ടി പു​​റ​​ത്തു​​പോ​​യെ​​ങ്കി​​ലും ബ​​യേ​​ണി​​നെ​​തി​​രേ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് ജ​​യം നേ​​ടി​​യെ​​ത്തു​​ന്ന പി​​എ​​സ്ജി​​യും ഏ​​റ്റു​​മു​​ട്ടു​​ന്ന യൂ​​റോ​​പ്യ​​ൻ വ​​ന്പ​​ൻ​​മാ​​രു​​ടെ പോ​​രാ​​ട്ടം നെ​​ഞ്ചി​​ടി​​പ്പേ​​റ്റും.

ത​​ന്‍റെ മു​​ൻ ക്ല​​ബ്ബി​​നെ​​തി​​രേ ഗോ​​ൾ നേ​​ട്ടം ആ​​ഘോ​​ഷി​​ച്ച് ഫൈ​​ന​​ൽ ബ​​ർ​​ത്തു​​റ​​പ്പി​​ക്കാ​​ൻ എം​​ബ​​പെയും സം​​ഘ​​വും ഇ​​റ​​ങ്ങു​​ന്പോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഗോ​​ളു​​ക​​ൾ അ​​ടി​​ച്ചു​​കൂ​​ട്ടു​​ക​​യും ഗോ​​ൾ വ​​ഴ​​ങ്ങു​​ന്ന​​തി​​ൽ പി​​ശു​​ക്കു കാ​​ട്ടു​​കയും ചെയ്യുന്ന പി​​എ​​സ്ജി​​യു​​ടെ ശൈ​​ലി മ​​ത്സ​​ര ഫ​​ലം നി​​ർ​​ണ​​യി​​ക്കും. അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ ലോ​​ക​​ക​​പ്പി​​ന്‍റെ ഫൈ​​ന​​ൽ വേ​​ദി​​യാ​​യ മെ​​റ്റ്‌ലൈഫ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്നു രാ​​ത്രി 12.30നാ​​ണ് മ​​ത്സ​​രം.


വ​​ല കു​​ലു​​ങ്ങും

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​തു​​വ​​രെ പി​​എ​​സ്ജി അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 12 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്. ഈ ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​ല്ലാം ത​​ന്നെ എ​​തി​​രാ​​ളി​​ക​​ളെ സ്കോ​​ർ ചെ​​യ്യാ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ ഏ​​ക​​പ​​ക്ഷീ​​യ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. പി​​എ​​സ്ജി സ്കോ​​ർ ചെ​​യ്യാ​​ത്ത ഏ​​ക മ​​ത്സ​​രം ബോ​​ട്ട​​ഫോ​​ഗോ​​യ്ക്കെ​​തി​​രേ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ന​​ട​​ന്ന​​താ​​ണ്. ഈ ​​മ​​ത്സ​​ര​​ത്തി​​ൽ 0-1ന് ​​പി​​എ​​സ്ജി തോ​​ൽ​​വി വ​​ഴ​​ങ്ങു​​ക​​യും ചെ​​യ്തു.

അ​​തേ​​സ​​മ​​യം, റ​​യ​​ൽ ഇ​​തു​​വ​​രെ 11 ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​പ്പോ​​ൾ നാ​​ല് ത​​വ​​ണ എ​​തി​​രാ​​ളി​​ക​​ൾ റ​​യ​​ലി​​ന്‍റെ വ​​ല കു​​ലു​​ക്കി. ഫ്ര​​ഞ്ച് താ​​ര​​ങ്ങ​​ളാ​​ണ് ഇ​​രു ടീ​​മി​​ന്‍റെ​​യും ക​​രു​​ത്ത്. റ​​യ​​ലി​​നൊ​​പ്പം കി​​ലി​​യ​​ൻ എം​​ബ​​പെ​​യും പി​​എ​​സ്ജി​​ക്കൊ​​പ്പം ഉ​​സ്മാ​​ൻ ഡെം​​ബെ​​ലെ​​യും അ​​ണി​​നി​​ര​​ക്കു​​ന്ന പോരാട്ടം. റ​​യ​​ലി​​നെ സെ​​മി​​യി​​ലേ​​ക്കു ന​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ലെ അ​​വ​​സാ​​ന നി​​മി​​ഷ​​ത്തെ എം​​ബ​​പെ​​യു​​ടെ ബൈ​​സി​​ക്കി​​ൾ കി​​ക്ക് ഗോ​​ൾ ഇ​​തി​​ന് തെ​​ളി​​വാ​​ണ്.