ഹ​​രാ​​രെ: സിം​​ബാ​​ബ്‌വെ​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ക്യാ​​പ്റ്റ​​ന്‍ വി​​യാ​​ന്‍ മ​​ള്‍​ഡ​​ര്‍ 367 നോ​​ട്ടൗ​​ട്ടി​​ല്‍ നി​​ല്‍​ക്കു​​മ്പോ​​ള്‍ ഡി​​ക്ല​​യ​​ര്‍ ചെ​​യ്യാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് കോ​​ച്ച് ഷു​​ക്രി കോ​​ണ്‍​റാ​​ഡ്. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ റി​​ക്കാ​​ര്‍​ഡ് വ്യ​​ക്തി​​ഗ​​ത സ്‌​​കോ​​റി​​ലേ​​ക്ക് 33 റ​​ണ്‍​സി​​ന്‍റെ മാ​​ത്രം അ​​ക​​ല​​മു​​ള്ള​​പ്പോ​​ഴാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ താ​​ത്കാ​​ലി​​ക ക്യാ​​പ്റ്റ​​നാ​​യ മ​​ള്‍​ഡ​​ര്‍ ഇ​​ന്നിം​​ഗ്‌​​സ് ഡി​​ക്ല​​യ​​ര്‍ ചെ​​യ്ത​​ത്.

2004ല്‍ ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ഇ​​തി​​ഹാ​​സം ബ്ര​​യാ​​ന്‍ ലാ​​റ നേ​​ടി​​യ 400 നോ​​ട്ടൗ​​ട്ടാ​​ണ് ടെ​​സ്റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന വ്യ​​ക്തി​​ഗ​​ത സ്‌​​കോ​​ര്‍. ടെ​​സ്റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന അ​​ഞ്ചാ​​മ​​ത് വ്യ​​ക്തി​​ഗ​​ത സ്‌​​കോ​​റാ​​ണ് മ​​ള്‍​ഡ​​റി​​ന്‍റെ 367 നോ​​ട്ടൗ​​ട്ട്. ഷു​​ക്‌​​സി​​നോ​​ട് (ഷു​​ക്രി കോ​​ണ്‍​റാ​​ഡ്) സം​​സാ​​രി​​ച്ച​​പ്പോ​​ള്‍ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞ​​ത് ഇ​​ങ്ങ​​നെ; ‘ഇ​​തി​​ഹാ​​സ​​ങ്ങ​​ളു​​ടെ പേ​​രി​​ല്‍​ത്ത​​ന്നെ വ​​ലി​​യ സ്‌​​കോ​​ര്‍ നി​​ല​​നി​​ല്‍​ക്ക​​ട്ടെ. ബ്ര​​യാ​​ന്‍ ലാ​​റ​​യു​​ടെ പേ​​രി​​ല്‍ ആ ​​റി​​ക്കാ​​ര്‍​ഡ് നി​​ല​​നി​​ല്‍​ക്കു​​ന്ന​​താ​​ണ് അ​​തി​​ന്‍റെ ഭം​​ഗി’- മ​​ള്‍​ഡ​​ര്‍ വെ​​ളി​​പ്പെ​​ടു​​ത്തി. ഹ​​ഷിം അം​​ല​​യ്ക്കു​​ശേ​​ഷം (311 നോ​​ട്ടൗ​​ട്ട്) ടെ​​സ്റ്റി​​ല്‍ ട്രി​​പ്പി​​ള്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ താ​​ര​​മാ​​ണ് 27കാ​​ര​​നാ​​യ മ​​ള്‍​ഡ​​ര്‍.


മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 626 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഡി​​ക്ല​​യ​​ര്‍ ചെ​​യ്ത​​ത്. തു​​ട​​ര്‍​ന്നു ക്രീ​​സി​​ലെ​​ത്തി​​യ സിം​​ബാ​​ബ്‌വെ ​​ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 170നു ​​പു​​റ​​ത്താ​​യി. ഫോ​​ളോ ഓ​​ണി​​ല്‍ സിം​​ബാ​​ബ് വെ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സ് 220 റ​​ണ്‍​സി​​ല്‍ അ​​വ​​സാ​​നി​​ച്ചു. പ്രോ​​ട്ടീ​​സി​​ന് ഇ​​ന്നിം​​ഗ്‌​​സി​​ന്‍റെ​​യും 236 റ​​ണ്‍​സി​​ന്‍റെ​​യും ജ​​യം. അ​​തോ​​ടെ ര​​ണ്ടാം​​നി​​ര​​യു​​മാ​​യെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടു മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര 2-0നു ​​തൂ​​ത്തു​​വാ​​രി.