പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
Tuesday, May 13, 2025 6:23 PM IST
വൈക്കം: സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ പോലീസ് ക്യാമ്പിലെ സിപിഒ ഇത്തിപ്പുഴ കുറ്റിവേലിയിൽ രതീഷി (42) നെയാണു കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം. ഭാര്യ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. തിരിച്ച് മുറിയിൽ എത്തിയപ്പോഴാണു രതീഷിനെ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് വൈക്കം പോലീസ് സ്ഥലത്തെത്തി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
മരണകാരണം വ്യക്തമല്ല. ഭാര്യ: രേഖ. മക്കൾ: ശിവാനി, ശബരി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വൈക്കം പോലീസ് അറിയിച്ചു.