ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍: ജോ​​​ക്കോ​​​വി​​​ച്ച് ക്വാ​​​ർ​​​ട്ട​​​റിൽ
ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍: ജോ​​​ക്കോ​​​വി​​​ച്ച് ക്വാ​​​ർ​​​ട്ട​​​റിൽ
Tuesday, January 24, 2023 12:25 AM IST
മെ​​​ൽ​​​ബ​​​ണ്‍: ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ ടെ​​​ന്നീ​​​സി​​​ൽ നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ച് ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ. ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ അ​​​ല​​​ക്സ് ഡി ​​​മി​​​നോ​​​റി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ്, ഒ​​​ന്പ​​​തു​​​വ​​​ട്ടം ജേ​​​താ​​​വാ​​​യ ജോ​​​ക്കോ​​​യു​​​ടെ മു​​​ന്നേ​​​റ്റം. സ്കോ​​​ർ 6-2, 6-1, 6-2. ക്വാ​​​ർ​​​ട്ട​​​റി​​​ൽ റ​​​ഷ്യ​​​ൻ താ​​​രം ആ​​​ന്ദ്രെ റു​​​ബ്ളേ​​​വാ​​​ണു ജോ​​​ക്കോ​​​വി​​​ച്ചി​​​ന്‍റെ എ​​​തി​​​രാ​​​ളി.

ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ മ​​​ണ്ണി​​​ൽ ജോ​​​ക്കോ​​​വി​​​ച്ചി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ 38-ാം വി​​​ജ​​​യ​​​മാ​​​ണി​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ പു​​​രു​​​ഷ സിം​​​ഗി​​​ൾ​​​സി​​​ലെ തു​​​ട​​​ർ വി​​​ജ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണു ജോ​​​ക്കോ. 26 വി​​​ജ​​​യ​​​ങ്ങ​​​ളു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ടെ​​​ന്നീ​​​സ് താ​​​രം ആ​​​ന്ദ്രെ അ​​​ഗാ​​​സി​​​യാ​​​ണ് ഒ​​​ന്നാ​​​മ​​​ത്.

റോ​​​ഡ് ലേ​​​വ​​​ർ അ​​​രീ​​​ന​​​യി​​​ൽ ഡാ​​​നി​​​ഷ് താ​​​രം ഓ​​​ൾ​​​ഗ​​​ർ റൂ​​​ണി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് റ​​​ഷ്യ​​​ൻ താ​​​ര​​​മാ​​​യ ആ​​​ന്ദ്രെ റു​​​ബ്ളേ​​​വി​​​ന്‍റെ മു​​​ന്നേ​​​റ്റം. സ്കോ​​​ർ: 6-3, 3-6, 6-3, 4-6, 7-6 (11/9). ഇ​​​തു​​​ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു റു​​​ബ്ളേ​​​വ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ ക്വാ​​​ർ​​​ട്ട​​​റി​​​ൽ ക​​​ട​​​ക്കു​​​ന്ന​​​ത്.


സാ​​​നി​​​യ മു​​​ന്നോ​​​ട്ട്

ഇ​​​ന്ത്യ​​​ൻ ടെ​​​ന്നീ​​​സ് താ​​​ര​​​ങ്ങ​​​ളാ​​​യ സാ​​​നി​​​യ മി​​​ർ​​​സ​​​യും രോ​​​ഹ​​​ൻ ബൊ​​​പ്പ​​​ണ്ണ​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ മി​​​ക്സ​​​ഡ് ഡ​​​ബി​​​ൾ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ ക​​​ട​​​ന്നു. ക​​​ടു​​​ത്ത പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ 6-4, 7-6 എ​​​ന്ന സ്കോ​​​റി​​​ന് ഏ​​​രി​​​യ​​​ൽ ബെ​​​ഹാ​​​ർ- മ​​​ക്കാ​​​തോ നെ​​​നോ​​​മി​​​യ സ​​​ഖ്യ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ജോ​​​ഡി​​​യു​​​ടെ മു​​​ന്നേ​​​റ്റം. യെ​​​ലേ​​​ന ഒ​​​സ്റ്റാ​​​പെ​​​ങ്കോ-​​​ഡേ​​​വി​​​ഡ് വീ​​​ഗ ഹെ​​​ർ​​​ണാ​​​ണ്ട​​​സ് ജോ​​​ഡി ആ​​​കും ക്വാ​​​ർ​​​ട്ട​​​റി​​​ൽ ഇ​​​ന്ത്യ​​​ൻ ജോ​​​ഡി​​​ക​​​ളു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ൾ.

പ്ര​​ഫ​​​ഷ​​​ണ​​​ൽ ടെ​​​ന്നീ​​​സി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​നി​​​യ​​​യു​​​ടെ അ​​​വ​​​സാ​​​ന പ്ര​​​ധാ​​​ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​ണി​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ വ​​​നി​​​താ ഡ​​​ബി​​​ൾ​​​സി​​​ൽ​​​നി​​​ന്നു സാ​​​നി​​​യ സ​​​ഖ്യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്താ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.