വിദിത് വിജയം
Thursday, February 23, 2023 12:26 AM IST
നാഗ്പുർ: ലോക ചെസ് ചാന്പ്യൻ മാഗ്നസ് കാൾസണെ വീഴ്ത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിദിത് ഗുജറാത്തി. പ്രോ ചെസ് ചാന്പ്യൻഷിപ്പിലായിരുന്നു വിദിത്തിന്റെ മാസ്മരിക പ്രകടനം. ഇന്ത്യയുടെ രണ്ടാം നന്പർ താരമായ വിദിത്ത് ആദ്യമായാണു കാൾസണെ പരാജയപ്പെടുത്തുന്നത്.
വിദിത്തിന്റെ പ്രകടനത്തിന്റെ മികവിൽ ദി യംഗ് ഇന്ത്യൻ യോഗീസ് ടീം താരനിബിഡമായ കാനഡ ചെസ്ബ്രാസിനെ പരാജയപ്പെടുത്തി. ചെസ് ഡോട്ട് കോമാണ് ഓണ്‍ലൈൻ ടൂർണമെന്റിന്റെ സംഘാടകർ.