റാ​​ഞ്ചി: വ​​നി​​ത​​ക​​ളു​​ടെ ഏ​​ഷ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ഹോ​​ക്കി കി​​രീ​​ടം ഇ​​ന്ത്യ​​ക്ക്. ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ 4-0ന് ​​ജ​​പ്പാ​​നെ ത​​ക​​ര്‍​ത്തു. സം​​ഗീ​​ത കു​​മാ​​രി, നേ​​ഹ, ലാ​​റെ​​സൈ​​മി, വ​​ന്ദ​​ന കാ​​താ​​രി​​യ എ​​ന്നി​​വ​​രാ​​ണ് ഗോ​​ള്‍ നേ​​ടി​​യ​​ത്.

വ​​നി​​താ ഏ​​ഷ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​ന്ത്യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ജേ​​താ​​ക്ക​​ളാ​​കു​​ന്ന​​ത്.

2016ല്‍ ​​സിം​​ഗ​​പ്പു​​രി​​ല്‍ വ​​ച്ചാ​​ണ് ആ​​ദ്യ​​മാ​​യി ക​​പ്പ് ഉ​​യ​​ര്‍​ത്തി​​യ​​ത്. ഹാ​​ങ്ഝൗ​​വി​​ല്‍ ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന ഏഷ്യൻ ഗെയിംസ് ഹോ​​ക്കി​​യി​​ല്‍ ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​ക​​ള്‍​‍ ജ​​പ്പാ​​നെ തോൽപ്പിച്ച് വെങ്കലം നേടിയിരുന്നു.


2023ൽ ​​പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലും ഇ​​ന്ത്യ​​യാ​​ണ് ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ ഏ​​ഷ്യ​​യി​​ലെ ഹോ​​ക്കി രാ​​ജാ​​ക്ക​​ന്മാ​​രാ​​യി ഇ​​ന്ത്യ മാ​​റി.