ലോകകപ്പ് ഹോക്കി: ഇന്ത്യ വീണു
Friday, December 15, 2023 12:07 AM IST
ക്വലാലംപുർ: എഫ്ഐഎച്ച് പുരുഷ ജൂണിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ വീണു. നിലവിലെ ഫൈനലിസ്റ്റുകളായ ജർമനിയോട് 4-1നാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തത് ഇന്ത്യക്കു വിനയായി. 2021ലും ഇന്ത്യ സെമിയിൽ ജർമനിയോട് പരാജയപ്പെട്ട് പുറത്തായിരുന്നു.
ഇന്ത്യക്ക് ഇനി മൂന്നാം സ്ഥാന പോരാട്ടം ശേഷിക്കുന്നുണ്ട്. നാളെയാണ് ലൂസേഴ്സ് ഫൈനൽ.