x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ന്ധ​ക​ശാ​ല നൂ​റു​മേ​നി വി​ള​വി​ൽ ചേ​കാ​ടി​പ്പാ​ടം

കെ.​ജെ. ജോ​ബി
Published: March 5, 2026 03:09 PM IST | Updated: March 5, 2026 03:10 PM IST

കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ നെ​ല്ല​റ​യാ​യ ചേ​കാ​ടി പാ​ട​ത്ത് കൊ​യ്ത്ത് ഉ​ത്സ​വം. വ​യ​നാ​ട് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​ന്ധ​ക​ശാ​ല നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന പ്ര​ധാ​ന പാ​ട​മാ​ണ് ചേ​കാ​ടി. ഇ​ത്ത​വ​ണ​ത്തെ വി​ള​വെ​ടു​പ്പി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് നെ​ൽ​കൃ​ഷി​യെ നെ​ഞ്ചി​ലേ​റ്റി​യി​രി​ക്കു​ക​യാ​ണ് ചേ​കാ​ടി​യി​ലെ ക​ർ​ഷ​ക​ർ.

പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ ചേ​കാ​ടി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല കൂ​ടി​യാ​ണ്. മൂ​ന്നു വ​ശം വ​ന​ത്താ​ലും ഒ​രു ഭാ​ഗം ക​ബ​നി ന​ദി​യാ​ലും ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന​താ​ണ് ചേ​കാ​ടി​യി​ലെ നെ​ൽ​പാ​ടം.

300 ഏ​ക്ക​റോ​ളം ഒ​രേ നി​ര​പ്പി​ലു​ള്ള നെ​ൽ​പാ​ട​മാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യും ചേ​കാ​ടി​ക്കു​ണ്ട്. നൂ​റ്റ​ന്പ​തോ​ളം ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ നെ​ൽ​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 93 പേ​ർ ആ​ദി​വാ​സി ട്രൈ​ബ​ൽ ക​ർ​ഷ​ക​രാ​ണ്.

വി​വി​ധ​യി​നം നെ​ല്ലി​ന​ങ്ങ​ളാ​യ ഗ​ന്ധ​ക​ശാ​ല, വ​ലി​ച്ചൂ​രി, കു​ള്ള​ൻ തൊ​ണ്ടി, മ​ല​ബാ​ർ മ​ട്ട തു​ട​ങ്ങി​യ നെ​ല്ലി​ന​ങ്ങ​ളാ​ണ് പാ​ട​ത്ത് ഏ​റെ​യും കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും രാ​സ​വ​ളം ഒ​ഴി​വാ​ക്കി ജൈ​വ​കൃ​ഷി രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്.

ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് നെ​ൽ​കൃ​ഷി​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. നാ​ല​ര മാ​സം-​അ​ഞ്ച് മാ​സം വ​രെ വ​ള​ർ​ച്ച​യു​ള്ള നെ​ല്ലി​ന​ങ്ങ​ളാ​ണ് പാ​ട​ത്ത് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തു​മു​ത​ൽ പാ​ട​ത്ത് കാ​വ​ൽ​പു​ര ഒ​രു​ക്കി​യാ​ണ് ചേ​കാ​ടി പാ​ട​ത്ത് ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്ന​ത്.

ഇ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റ​മേ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള നെ​ൽ​കൃ​ഷി രീ​തി അ​വ​ലം​ബി​ച്ചി​ട്ടു​ണ്ട്. ചേ​കാ​ടി പാ​ട​ത്ത് ഗ​ന്ധ​ക​ശാ​ല നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത് മു​ത​ൽ വി​ള​വെ​ടു​പ്പു​കാ​ലം വ​രെ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പ​രി​പാ​ലി​ക്കു​ന്ന​ത്.

ക​തി​രി​ടു​ന്ന​തി​നു പി​ന്നാ​ലെ ചെ​റി​യ കാ​റ്റി​ലും മ​ഴ​യി​ലും ചെ​ടി വീ​ണു പോ​കു​ന്ന​തി​നു പു​റ​മേ വ​ന്യ​ജി​വി​ശ​ല്യ​ത്തേ​യും അ​തി​ജീ​വി​ച്ചാ​ണ് ക​ർ​ഷ​ക​ർ നെ​ല്ല് വി​ള​യി​ക്കു​ന്ന​ത്.

നെ​ല്ല് വി​ള​ഞ്ഞു പാ​ക​മാ​കു​ന്ന​തോ​ടെ ഗ​ന്ധ​ക​ശാ​ല നെ​ല്ലി​ന്‍റെ സു​ഗ​ന്ധം വ​ന്യ​മൃ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​ൽ വി​ള​വെ​ടു​പ്പ് കാ​ല​ത്ത് പാ​ട​ത്ത് കാ​വ​ലി​രു​ന്നാ​ണ് നെ​ൽ​കൃ​ഷി​യെ ക​ർ​ഷ​ക​ർ സം​ര​ക്ഷി​ക്കു​ന്ന​ത്.

യ​ന്ത്ര​മു​പ​യോ​ഗി​ച്ച് ഗ​ന്ധ​ക​ശാ​ല വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​ന്ധ​ക​ശാ​ല വി​ള​വെ​ടു​പ്പും സം​സ്ക​ര​ണ​വും. ഗ​ന്ധ​ക​ശാ​ല ന​ല്ല വി​ള​വ് ല​ഭി​ച്ചാ​ൽ ഒ​രു ഏ​ക്ക​റി​ൽ 6 മു​ത​ൽ 8 ക്വി​ന്‍റ​ൽ വ​രെ​യും മ​റ്റ് നെ​ല്ലി​ന​ങ്ങ​ൾ ഏ​ക്ക​റി​ൽ 16 മു​ത​ൽ 25 ക്വി​ന്‍റ​ൽ വ​രെ​യും വി​ള​വ് ല​ഭി​ക്കും.

വി​ള​വെ​ടു​പ്പ് കാ​ല​ത്ത് ചേ​കാ​ടി​യി​ലെ ഗ​ന്ധ​ക​ശാ​ല നെ​ല്ല് വാ​ങ്ങാ​ൻ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ളു​ക​ൾ എ​ത്താ​റു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ചേ​കാ​ടി​യി​ലെ നെ​ൽ​പാ​ടം വി​ള​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ കാ​ഴ്ച കൂ​ടി​യാ​ണ്.

K-Rail Survey

ഞാ​റി​ടു​ന്ന​ത് മു​ത​ൽ പാ​ട​ത്ത് കാ​വ​ൽ പു​ര​യൊ​രു​ക്കി അ​ഞ്ചു മാ​സ​ത്തോ​ളം രാ​പ​ക​ലി​ല്ല​തെ കാ​വ​ലി​രു​ന്നാ​ണ് നെ​ൽ​കൃ​ഷി​യെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ഗ​ന്ധ​ക​ശാ​ല നെ​ൽ​കൃ​ഷി​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ പാ​ട​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ഗ​ന്ധ​ക​ശാ​ല കൃ​ഷി ചെ​യ്യു​ന്ന പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചേ​കാ​ടി​യി​ൽ ഇ​ത്ത​വ​ണ ഗ​ന്ധ​ക​ശാ​ല കൃ​ഷി പ​കു​തി​യി​ലേ​റെ കു​റ​ഞ്ഞു.

സ​ർ​ക്കാ​ർ സ​ഹാ​യ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗ​ന്ധ​ക​ശാ​ല​കൃ​ഷി ഇ​ല്ലാ​താ​കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നാ​ണു ചേ​കാ​ടി​യി​ലെ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഗ​ന്ധ​ക​ശാ​ല കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തു മു​ത​ൽ വി​ള​വെ​ടു​പ്പു​കാ​ലം​വ​രെ നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ളാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ലും പ​ര​ന്പ​രാ​ഗ​ത​മാ​യി പൂ​ർ​വി​ക​രു​ടെ കാ​ലം മു​ത​ൽ ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി​യെ കൈ​വി​ടാ​തെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചേ​കാ​ടി​യി​ലെ യു​വ ക​ർ​ഷ​ക​ർ.

ചേ​കാ​ടി പാ​ട​ത്ത് ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക​കൂ​ടി ചെ​യ്താ​ൽ ചേ​കാ​ടി പാ​ട​ത്ത് നെ​ൽ​കൃ​ഷി വി​പു​ലീ​ക​രി​ക്കാ​ൻ ക​ഴി​യും.

ഇ​ത്ത​വ​ണ​ത്തെ നെ​ൽ​കൃ​ഷി കാ​ല​വ​സ്ഥ അ​നു​യോ​ജ്യ​മാ​യ​തി​നാ​ൽ മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags : Agriculture Karshakan

Recent News

Corehub Up