x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈ​വ​കൃ​ഷി​യി​ലെ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ങ്ങ​ൾ

സെ​ബി​ൻ ജോ​സ​ഫ്
Published: April 23, 2026 05:38 PM IST | Updated: April 23, 2026 05:38 PM IST

ടാ​റ്റാ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വാ​വ് ഇ​ന്നു ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്നു. തൂ​ശ​നി​ല​യും പ​ച്ച​ക്ക​റി​ക​ളും വെ​ള്ള​രി എ​ന്ന ബ്രാ​ൻ​ഡി​ൽ ഓ​ണ്‍​ലൈ​ൻ, ഓ​ഫ്ലൈ​ൻ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന ആ​ല​പ്പു​ഴ പു​ത്ത​ന​ന്പ​ലം ഭാ​ഗ്യ​യി​ൽ ഭാ​ഗ്യ​രാ​ജ് എ​ന്ന യു​വ​ക​ർ​ഷ​ക​ൻ കാ​ർ​ഷി​ക കേ​ര​ള​ത്തി​നും യു​വാ​ക്ക​ൾ​ക്കും മാ​തൃ​ക​യാ​ണ്.

ഇ​ല​യ്ക്കും കു​ല​യ്ക്കു​മാ​യി പ​തി​നാ​യി​ര​ത്തോ​ളം ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ​യും ഹോ​ട്ട​ലു​കാ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും ഭാ​ഗ്യ​രാ​ജ് ഇ​ല​ക​ൾ എ​ത്തി​ക്കു​ന്നു​ണ്ട്.

365 ദി​വ​സ​വും വി​ള​വെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. സ്വ​ന്തം ഭൂ​മി​യി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തു​മാ​ണ് കൃ​ഷി. ചേ​ർ​ത്ത​ല​യി​ലെ​യും എ​റ​ണാ​കു​ള​ത്തെ​യും സ്വ​ന്തം ക​ട വ​ഴി​യും പ​ച്ച​ക്ക​റി വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്.

കൃ​ഷി​യി​ലി​റ​ങ്ങാ​ൻ ജോ​ലി ഉ​പേ​ക്ഷി​ച്ചു

ബി​കോം ബി​രു​ദ​വും എ​ച്ച്ആ​ർ ആ​ൻ​ഡ് ഫി​നാ​ൻ​സി​ൽ എം​ബി​എ​യും നേ​ടി​യ ഭാ​ഗ്യ​രാ​ജ് കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ലാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ​ത്.

പൂ​ന ടാ​റ്റാ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് കൃ​ഷി​യി​ലേ​ക്കു തി​രി​യാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ആ​ദ്യം എ​തി​രാ​യി​രു​ന്നു.

എ​ങ്കി​ലും തീ​രു​മാ​ന​ത്തി​നൊ​പ്പം ഉ​റ​ച്ചു​നി​ന്നു. കൂ​റ്റു​വേ​ലി സ്കൂ​ളി​നു സ​മീ​പം 80 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ആ​രം​ഭി​ച്ചു. ചീ​ര​യും വെ​ണ്ട​യും ആ​യി​രു​ന്നു ആ​ദ്യ കൃ​ഷി.

ആ​ദ്യ​ത്തെ ലാ​ഭം​കൊ​ണ്ട് സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന​ടു​ത്തു​ള്ള ഒ​രു ഏ​ക്ക​റി​ലേ​ക്ക് കൃ​ഷി വ്യാ​പി​ച്ചു. ഇ​വി​ടെ നെ​യ്കു​ന്പ​ളം ആ​യി​രു​ന്നു വി​ള.

 

K-Rail Survey

പി​ന്നീ​ട്, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൃ​ഷി വ്യാ​പി​ച്ചു. നി​ല​വി​ൽ ആ​റേ​ക്ക​റോ​ളം സ്ഥ​ല​ത്തു കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

പ​യ​ർ, പ​ട​വ​ലം, ചീ​ര, പീ​ച്ചി​ങ്ങ, ത​ണ്ണി​മ​ത്ത​ൻ, പൊ​ട്ടു​വെ​ള്ളി​രി, മു​ള​ക് എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ക്കു​പ​റ്റി​യി​ട്ടി​ല്ല.

പോ​ഷ​ക​ങ്ങ​ൾ ഡ്രി​പ്പി​ലൂ​ടെ

ആ​ദ്യം കൃ​ഷി​സ്ഥ​ലം ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴ​തു​മ​റി​ക്കും. പി​ന്നീ​ട്, കു​മ്മാ​യ​മോ ഡോ​ളോ​മൈ​റ്റോ വി​ത​റും. മ​ണ്ണി​ന്‍റെ പി​എ​ച്ച് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഇ​തു ചെ​യ്യു​ന്ന​ത്. പി​ന്നീ​ട്, ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ വാ​രം കോ​രും.

ഇ​തി​ൽ ചാ​ണ​ക​വും കോ​ഴി​വ​ള​വും വേ​പ്പി​ൻ പി​ണ്ണാ​ക്കും ജൈ​വ​വ​ള​ങ്ങ​ളും ഇ​ടും. പി​ന്നീ​ട്, ഡ്രി​പ്പ് ഇ​റി​ഗേ​ഷ​നു​ള്ള പൈ​പ്പ് ഇ​ട്ട​ശേ​ഷം മ​ൾ​ച്ചിം​ഗ് ഷീ​റ്റ് ഇ​ട്ടു വാ​രം മൂ​ടും. മ​ൾ​ച്ചിം​ഗ് ഷീ​റ്റി​ൽ ദ്വാ​ര​ങ്ങ​ൾ ഇ​ട്ടാ​ണ് വി​ത്ത് അ​ല്ലെ​ങ്കി​ൽ തൈ ​ന​ടു​ന്ന​ത്.

ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സും എ​ൻ​പി​കെ വ​ള​ങ്ങ​ളും ഡ്രി​പ്പി​ലൂ​ടെ ത​ന്നെ​യാ​ണ് ന​ൽ​കു​ന്ന​ത്. ജൈ​വ കീ​ട​നാ​ശി​നി​ക​ളാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. വേ​പ്പി​ൻ​പി​ണ്ണാ​ക്ക് ക​ഷാ​യം, ഫി​ഷ് അ​മി​നോ അ​സി​ഡ് എ​ന്നി​വ സ്വ​യം ത​യാ​റാ​ക്കും.

സീ​സ​ണ്‍ അ​നു​സ​രി​ച്ച് പ​ച്ച​ക്ക​റി​ക​ൾ മാ​റി​മാ​റി ന​ടും. എ​ല്ലാ സീ​സ​ണി​ലും മു​ള​കും ക​പ്പ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ, മീ​ൻ വ​ള​ർ​ത്തു​ന്നു​ണ്ട്. കൃ​ഷി​യി​ട​ത്തി​ലെ സ്വ​ഭാ​വി​ക കു​ള​ത്തി​ൽ കാ​രി, തി​ലോ​പ്പി മീ​നു​ക​ളാ​ണ് വ​ള​ർ​ത്തു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ വി​ല്പ​ന

സാ​മൂ​ഹ​മാ​ധ്യ​മ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഭാ​ഗ്യ​രാ​ജ് പ​ച്ച​ക്ക​റി​ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഇ​രു​നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള വാ​ട്ട​സ്ആ​പ് കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു.

ഓ​രോ ദി​വ​സ​വും വി​ല്പ​ന​യ്ക്കു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ വി​വ​രം വാ​ട്സ്ആ​പ്പി​ലൂ​ടെ അ​റി​യി​ക്കും. പ്ര​ദേ​ശ​ത്തെ മ​റ്റു ജൈ​വ​ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും ഓ​ണ്‍​ലൈ​നി​ലൂ​ടെ വി​ൽ​ക്കു​ന്നു​ണ്ട്. പ​ച്ച​ക്ക​റി കൃ​ഷി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ ഒ​രു പ​ങ്ക് ഭാ​ഗ്യ​രാ​ജ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു​ണ്ട്.

ഭാ​ര്യ ആ​തി​ര​യും മ​ക​ൾ ഐ​റ​യും മാ​താ​പി​താ​ക്ക​ളാ​യ ബാ​ല​സു​ന്ദ​റും പു​ഷ്പ​യും ഭാ​ഗ്യ​രാ​ജി​ന്‍റെ കൃ​ഷി​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ കൂ​ട്ടാ​യി ഒ​പ്പ​മു​ണ്ട്.

ഫോ​ണ്‍: 9995564936

Tags : Karshakan Agriculture

Recent News

Corehub Up