x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡീ​നി​യം: കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം

കാ​വ്യാ ദേ​വ​ദേ​വ​ൻ
Published: May 8, 2026 11:56 AM IST | Updated: May 8, 2026 11:56 AM IST

കാ​ഴ്ച​യി​ൽ അ​ര​ളി​പ്പൂ​വി​നു സ​മാ​ന​മെ​ന്നു തോ​ന്നു​മെ​ങ്കി​ലും ആ​ളൊ​ര​ൽ​പം പ​രി​ഷ്കാ​രി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്ക് എ​ത്തി​യി​ട്ട് അ​ധി​ക കാ​ല​മാ​യി​ട്ടി​ല്ലെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ അ​ങ്ങ​ട് സ്വീ​ക​രി​ച്ചി​രു​ത്തി.

അ​ഡീ​നി​യ​ത്തെ കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​ന്ന​ത്. അ​പ്പോ​സൈ​നേ​സി കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ക​ട്ടി​യു​ള്ള ത​ണ്ടോ​ടു കൂ​ടി​യ ഒ​രു സ​ക്യു​ല​ൻ​റ് ചെ​ടി​യാ​ണി​ത്. കാ​ഴ്ച​യി​ലു​ള്ള ഭം​ഗി മാ​ത്ര​മ​ല്ല കൈ​നി​റ​യെ കാ​ശും ത​രു​ന്നു.

പാ​ല​ക്കാ​ട്ട് പൊ​ൽ​പ്പു​ള്ളി കൂ​ളി​മൂ​ട്ട​ത്തെ വീ​ട്ടി​ലി​രു​ന്ന് മു​ര​ളി എ​ന്ന അ​ന്പ​ത്തൊ​ന്പ​തു​കാ​ര​ൻ അ​ഡീ​നി​യം കൃ​ഷി ചെ​യ്തു സ​ന്പാ​ദി​ക്കു​ന്ന​തു ചി​ല്ല​റ​ക​ള​ല്ല. 25 വ​ർ​ഷം മു​ൻ​പ് പാ​ല​ക്കാ​ട്ട് ന​ട​ന്നൊ​രു പു​ഷ്പ​മേ​ള​യി​ലാ​ണ് ആ​ദ്യ​മാ​യി അ​ഡീ​നി​യ​ത്തെ മു​ര​ളി കാ​ണു​ന്ന​ത്.

ആ​ദ്യ കാ​ഴ്ച​യി​ൽ​ത​ന്നെ ന​ന്നേ ബോ​ധി​ച്ചു. ത​ടി​ച്ചു​കൊ​ഴു​ത്ത് ത​വി​ട്ടു നി​റ​ത്തി​ലെ ത​ണ്ടോ​ടു കൂ​ടി​യ ചെ​ടി​യി​ൽ ന​ല്ല പി​ങ്ക് നി​റ​ത്തി​ൽ പൂ​ക്ക​ളി​ങ്ങ​നെ വി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന അ​ഡീ​നി​യ​ത്തി​ന്‍റെ തൈ ​ഒ​രെ​ണ്ണം അ​വി​ടെ​നി​ന്നു വാ​ങ്ങി.

ബോ​ണ്‍​സാ​യി പ്ര​കൃ​ത​മു​ള്ള ചെ​ടി​യി​ന​മാ​ണെ​ന്നും എ​ന്നും ചി​ല്ല​ക​ൾ പൂ​ക്ക​ളാ​ൽ സ​ന്പ​ന്ന​മാ​കു​മെ​ന്നും ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞ​തു വി​ശ്വ​സി​ച്ചു. വെ​റു​മൊ​രു കൗ​തു​ക​ത്തി​നു വാ​ങ്ങി​യ ആ ​ആ​റ് തൈ​ക​ൾ ഇ​ന്നു ത​ന്‍റെ ജീ​വ​നും ജീ​വി​ത​വു​മാ​യി മാ​റു​മെ​ന്നു മു​ര​ളി​ച്ചേ​ട്ട​ൻ അ​ന്നു സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ച്ചി​ല്ല.

തു​ച്ഛ​മാ​യ മു​ത​ൽ മു​ട​ക്കി​ൽ​നി​ന്നു വ​ള​ർ​ത്തി​യെ​ടു​ത്ത അ​ഡീ​നി​യം തൈ​ക​ൾ മു​ര​ളി​ച്ചേ​ട്ട​നു പ്ര​തി​ഫ​ല​മാ​യി​ക്കൊ​ടു​ക്കു​ന്ന​ത് മാ​സം 30,000 മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വ​രെ​യാ​ണ്. ത​ണ്ടി​ൽ വെ​ള്ളം സം​ഭ​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന വ​ലു​പ്പ​മേ​റി​യ കോ​ഡ​ക്സ് ആ​ണ് അ​ഡീ​നി​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

ഡെ​സേ​ർ​ട് റോ​സു​ക​ൾ ആ​യ​തി​നാ​ൽ അ​ഡീ​നി​യം ചെ​ടി​ക​ൾ​ക്ക് ല​ളി​ത​മാ​യ പ​രി​ച​ര​ണം മാ​ത്രം മ​തി. എ​ന്നാ​ൽ, ചെ​ടി​ക​ൾ ന​ന്നാ​യി വ​ള​രു​ക​യും പൂ​ക്ക​ളാ​ൽ സ​ന്പ​ന്ന​മാ​ക​ണ​മെ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണം.

പ​രി​പാ​ല​നം

ആ​റ് ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള ച​ട്ടി​ക​ൾ അ​ഡീ​നി​യം തൈ​ക​ൾ ന​ടു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാം. നാ​രു ക​ല​ർ​ന്ന ച​കി​രി​ച്ചോ​റി​നൊ​പ്പം ചാ​ണ​ക​പ്പൊ​ടി​യോ എ​ല്ലു​പൊ​ടി​യോ ക​രി​യി​ല​പ്പൊ​ടി​യോ ക​ല​ർ​ത്തി ചെ​ടി ന​ടാ​നു​ള്ള മി​ശ്രി​തം ത​യാ​റാ​ക്കാം.

ചെ​ടി ന​ട്ട​തി​നു​ശേ​ഷം ഈ ​മി​ശ്രി​തം ന​ന്നാ​യി കു​തി​രു​ന്ന രൂ​പ​ത്തി​ൽ ന​ന​കൊ​ടു​ക്ക​ണം. തു​ട​ർ​ന്നു​ള്ള ന​ന മി​ശ്രി​ത​ത്തി​ലെ ഈ​ർ​പ്പം ഉ​ണ​ങ്ങി​യ​ശേ​ഷം ന​ൽ​കി​യാ​ൽ മ​തി. ഇ​തോ​ടൊ​പ്പം ന​ന്നാ​യി പൂ​ക്ക​ൾ ല​ഭി​ക്കാ​ൻ നാ​നോ ഡി​എ​പി​യും ന​ൽ​കാം.

ചെ​ടി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ന​ന്നാ​യി സൂ​ര്യ​പ്ര​കാ​ശ​വും ല​ഭ്യ​മാ​ക്ക​ണം. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തേ​ക്ക് ഇ​ത് ന​ന​ച്ചി​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല. മ​ഴ​യും അ​ഡീ​നി​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു ത​ട​സ​മി​ല്ല. വെ​ള്ളം വാ​ർ​ന്നു പോ​കാ​നു​ള്ള സൗ​ക​ര്യം ച​ട്ടി​യി​ൽ സ​ജ്ജ​മാ​ക്കി​യാ​ൽ മ​തി​യാ​കും.

അ​തു​മ​ല്ലെ​ങ്കി​ൽ മ​ഴ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ച​ട്ടി​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ ച​രി​ച്ചി​ട്ടാ​ലും മ​തി​യാ​കും.

 

K-Rail Survey

ഇ​ന​ങ്ങ​ൾ!

തു​ട​ക്ക​കാ​ല​ത്ത് ഒ​രി​ത​ളു​ള്ള പൂ​ക്ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ന്നൊ​ക്കെ വി​പ​ണി കീ​ഴ​ട​ക്കി​യി​രു​ന്ന​തും ഈ ​ഒ​റ്റ​യാ​ൻ ആ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ടി​ങ്ങോ​ട്ട് ര​ണ്ട്, മൂ​ന്ന് എ​ന്നി​ങ്ങ​നെ ഇ​ത​ളു​ക​ളു​ള്ള സ​ങ്ക​ര​യി​ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്താ​ൻ തു​ട​ങ്ങി.

ഏ​റ്റ​വും കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ് ഉ​ള്ള​ത് അ​റേ​ബി​ക്കം ആ​ണ്. ഇ​തി​ന്‍റെ ക​ട​ഭാ​ഗം കൂ​ടു​ത​ൽ വ​ലു​പ്പ​ത്തി​ൽ വ​ള​ർ​ന്നു. ഉ​യ​രം ന​ന്നേ കു​റ​ഞ്ഞ് ഇ​ല​ക​ളും പൂ​ക്ക​ളും സ​ന്പ​ന്ന​മാ​യി വ​ള​രു​ന്ന ഇ​ട​തൂ​ർ​ന്ന ചി​ല്ല​ക​ളാ​ൽ സ​ന്പു​ഷ്ട​മാ​യ​താ​ണ് അ​റേ​ബി​ക്കം. ഇ​വ​യ്ക്കാ​ണ് കൂ​ടു​ത​ൽ ബോ​ണ്‍​സാ​യ് പ്ര​കൃ​ത​വും.

തു​ട​ക്ക കാ​ല​ങ്ങ​ളി​ൽ പ​ല ത​ര​ത്തി​ലു​ള്ള അ​ഡീ​നി​യം തൈ​ക​ൾ പു​റ​ത്തു​നി​ന്നു വാ​ങ്ങി വീ​ട്ടി​ൽ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്രി​മ പ​രാ​ഗ​ണം ന​ട​ത്തി എ​ന്തു​കൊ​ണ്ട് വീ​ട്ടി​ൽ​ത്ത​ന്നെ മ​റ്റ് ഇ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ചു​കൂ​ടാ എ​ന്ന ചി​ന്ത വ​ന്ന​പ്പോ​ഴാ​ണ് ഫാ​മി​ലു​ള്ള ചെ​ടി​ക​ളി​ൽ​ത്ത​ന്നെ കൃ​ത്രി​മ പ​രാ​ഗ​ണം ന​ട​ത്തി പു​തി​യ ഇ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.

ഗ്രാ​ഫ്റ്റിം​ഗ്

വി​ത്തു​മു​ള​പ്പി​ച്ചും ത​ണ്ടു വെ​ട്ടി​യെ​ടു​ത്ത് മ​റ്റൊ​രു തൈ​യി​ലേ​ക്ക് ഗ്രാ​ഫ്റ്റ് ചെ​യ്തു​മാ​ണ് പു​തി​യ ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി "ഢ' ​ഗ്രാ​ഫ്റ്റിം​ഗ് അ​ല്ലെ​ങ്കി​ൽ സിം​ഗി​ൾ ഗ്രാ​ഫ്റ്റിം​ഗ്, കാ​പ്സ്യൂ​ൾ ഗ്രാ​ഫ്റ്റിം​ഗ് എ​ന്നി​വ​യാ​ണ് ചെ​യ്യു​ന്ന​ത്.

കാ​പ്സ്യൂ​ൾ ആ​കൃ​തി​യി​ൽ ചെ​റി​യ പീ​സു​ക​ൾ വെ​ട്ടി ഒ​ട്ടി​ക്കു​ന്ന​തി​നെ​യാ​ണ് കാ​പ്സ്യൂ​ൾ ഗ്രാ​ഫ്റ്റിം​ഗ് എ​ന്ന് പ​റ​യു​ന്ന​ത്. സ​മാ​ന വ​ള​ർ​ച്ച​യു​ള്ള ചെ​ടി​ക​ളി​ൽ പ​ല നി​റ​ത്തി​ലു​ള്ള പൂ​ക്ക​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് മ​ൾ​ട്ടി ഗ്രാ​ഫ്റ്റിം​ഗും ചെ​യ്യാ​റു​ണ്ട്.

ഗ്രാ​ഫ്റ്റു​ചെ​യ്താ​ൽ പ​ത്തു​ദി​വ​സ​ത്തി​ന​കം മു​ള വ​രും. ര​ണ്ടോ മൂ​ന്നോ മാ​സ​ത്തി​നു​ള്ളി​ൽ പൂ​ക്ക​ൾ ഉ​ണ്ടാ​കും. പൂ​ക്ക​ളെ വേ​ർ​തി​രി​ക്കു​ന്ന​ത് ഒ​ന്നാം​നി​ര, ര​ണ്ടാം​നി​ര എ​ന്നി​ങ്ങ​നെ ദ​ള​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​ത​യി​ലാ​ണ്.

മ​ഴ​ക്കാ​ല​മാ​കു​മ്പോൾ പൂ​ക്ക​ൾ കു​റ​യു​ന്നു. നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​ർ വെ​യി​ൽ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് വ​ള​ർ​ത്തി​യാ​ൽ അ​ഡീ​നി​യം ന​ന്നാ​യി പു​ഷ്പി​ക്കും. മ​ഴ ക​ഴി​യു​ന്ന സ​മ​യ​ത്ത് പ്രൂ​ണിം​ഗ് ചെ​യ്യു​ന്നു.

കൊമ്പു​ക​ൾ നീ​ണ്ടു വ​ള​ർ​ന്നു പോ​കാ​തി​രി​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കും. വേ​ന​ൽ​ക്കാ​ല​ത്ത് പ്രൂ​ണിം​ഗി​ന്‍റെ ആ​വ​ശ്യ​മി​ല്ല. സൂ​ര്യ​പ്ര​കാ​ശം ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ങ്കി​ൽ പ്രൂ​ണിം​ഗ് ചെ​യ്തി​ല്ലെ​ങ്കി​ലും ചെ​ടി​ക​ൾ ന​ല്ല ആ​രോ​ഗ്യ​ത്തോ​ടെ വ​ള​രും.

മ​റ്റു ചെ​ടി​ക​ൾ ന​ന​യ്ക്കു​ന്ന​തു​പോ​ലെ അ​ഡീ​നി​യം ന​ന​യ്ക്കേ​ണ്ട​തി​ല്ല. ചു​വ​ട്ടി​ലേ​ക്ക് മാ​ത്രം വെ​ള്ളം ഒ​ഴി​ച്ചു​കൊ​ടു​ക്കാ​റാ​ണ് പ​തി​വ്. ത​ണ്ടു ന​ന​ച്ചു കൊ​ടു​ക്കേ​ണ്ട​തി​ല്ല. മ​ണ്ണ് ഡ്രൈ ​ആ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ വെ​ള്ളം ന​ന​ച്ചു കൊ​ടു​ക്ക​ണം.

ച​ട്ടി​യി​ൽ വ​ള​ർ​ത്തു​ന്ന അ​ഡീ​നി​യ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. വെ​ള്ളം അ​മി​ത​മാ​യാ​ൽ അ​വ ചീ​ഞ്ഞ് പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ഫോ​ണ്‍: 9447215821

Tags : Karshakan Agriculture

Recent News

Corehub Up