x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​മു ഫാ​മി​ൽ​നി​ന്ന് മ​ല​വേ​പ്പ് ന​ഴ്സ​റി​യി​ലേ​ക്ക്

സ്റ്റാ​ഫ് ലേ​ഖ​ക​ൻ
Published: May 11, 2026 12:26 PM IST | Updated: May 11, 2026 12:26 PM IST

പ്ര​തി​സ​ന്ധി​ക​ളി​ലും കൃ​ഷി​യെ കൈ​വി​ടാ​ത്ത ഒ​രു കാ​ർ​ഷി​ക സം​രം​ഭ​ക​നാ​ണ് കൊ​ല്ലം ക​ട​യ്ക്ക​ൽ മു​ക്കു​ന്ന​ത്ത് ഫൗ​റു​ദീ​ൻ. എ​മു ഫാം ​ന​ട​ത്തി​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ രോ​ഗം പോ​ലും വ​ഴി​മാ​റി.

ന​ല്ല നി​ല​യി​ൽ പോ​യി​രു​ന്ന എ​മു ഫാം ​ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്നു. എ​ങ്കി​ലും മ​ണ്ണി​നോ​ടും കൃ​ഷി​യോ​ടു​മു​ള്ള അ​ഭി​നി​വേ​ശം വീ​ണ്ടും കൃ​ഷി​ക്കാ​ര​നും കാ​ർ​ഷി​ക സം​രം​ഭ​ക​നു​മാ​ക്കി.

തി​രി​ച്ചു​വ​ര​വി​ൽ പ്ലാ​വ്, മ​ല​വേ​പ്പ്, അ​ൽ​പീ​സി​യ മ​ര​ങ്ങ​ളു​ടെ കൃ​ഷി​യാ​ണ് ഇ​ദ്ദേ​ഹം ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ, ആ​വ​ശ്യ​ക്കാ​ർ​ക്ക് തൈ​ക​ൾ ന​ൽ​കു​ന്ന ന​ഴ്സ​റി​യും.

ഗ​ൾ​ഫി​ൽ​നി​ന്ന് കൃ​ഷി​യി​ലേ​ക്ക്

ക​ട​യ്ക്ക​ൽ മു​ക്കു​ന്നം മു​ഹ​മ്മ​ദ് ക​ണ്ണി​ന്‍റെ മ​ക​നാ​യ ഫൗ​റു​ദീ​ൻ 15 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി. ഗ​ൾ​ഫി​ൽ ആ​ക്രി ബി​സി​ന​സി​ലൂ​ടെ സ​ന്പാ​ദി​ച്ച പ​ണം കൊ​ണ്ട് 15 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ റ​ബ​ർ, തെ​ങ്ങ്, വാ​ഴ, ത​ന്നാ​ണ്ടു വി​ള​ക​ൾ കൃ​ഷി ചെ​യ്തു. കൂ​ടാ​തെ, പ​ശു, ആ​ട് ഫാ​മും തു​ട​ങ്ങി. 110 കി​ലോ തൂ​ക്ക​മു​ള്ള ആ​ടു​ക​ൾ ഫാ​മി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട്, 1990ൽ ​ക​ട​യ്ക്ക​ൽ മു​ക്കു​ന്ന​ത്ത് എ​മു ഫാം ​ആ​രം​ഭി​ച്ചു.

എ​മു മു​ട്ട, ഇ​റ​ച്ചി, തീ​റ്റ എ​ന്നി​വ​യു​ടെ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നു. ന​ല്ല നി​ല​യി​ൽ കൃ​ഷി​യും ഫാ​മു​ക​ളും മു​ന്നേ​റി​യ​പ്പോ​ഴാ​ണ് ഫൗ​റു​ദി​നു വൃ​ക്ക​രോ​ഗം പി​ടി​പെ​ട്ട​ത്. വൃ​ക്ക മാ​റ്റി​വ​ച്ച ഇ​ദ്ദേ​ഹ​ത്തി​നു ചി​കി​ത്സ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഫാ​മു​ക​ൾ ഓ​രോ​ന്നാ​യി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.

വീ​ണ്ടും കൃ​ഷി​യി​ലേ​ക്ക്

നോ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ കു​റ​ച്ചു ഭൂ​മി വി​ൽ​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും തി​രി​ച്ച​ടി​ക​ളി​ൽ ത​ള​രാ​തെ ഫൗ​റു​ദീ​ൻ വീ​ണ്ടും കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി. റ​ബ​ർ കൃ​ഷി ന​ഷ്ട​മാ​യ​തി​നാ​ൽ പ്ലാ​വ്, മ​ല​വേ​പ്പ്, അ​ൽ​പീ​സി​യ മ​ര​ങ്ങ​ളു​ടെ കൃ​ഷി​യാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഏ​ഴേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കൃ​ഷി. വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ വ​ർ​ഷം ത​ന്നെ ച​ക്ക ല​ഭി​ക്കും. മൂ​ന്നാ​മ​ത്തെ വ​ർ​ഷം മു​ത​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ക്കും.

ഒ​രു ഏ​ക്ക​റി​ൽ തൊ​ണ്ണൂ​റ് പ്ലാ​വ് കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഓ​ഫ് സീ​സ​ണി​ൽ വ​ലി​യ ച​ക്ക അ​റു​നൂ​റ് രൂ​പ​യ്ക്കു വ​രെ വി​റ്റി​ട്ടു​ണ്ട്. ആ​റ് ഏ​ക്ക​ർ സ്ഥ​ല​ത്ത് മ​ല​വേ​പ്പ്, അ​ൽ​പീ​സി​യ മ​ര​ങ്ങ​ൾ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

പ​ൾ​പ്പ്, പ്ലൈ​വു​ഡ് എ​ന്നി​വ​യ്ക്കാ​ണ് മ​ല​വേ​പ്പി​ന്‍റെ ത​ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. റ​ബ​റി​നെ അ​പേ​ക്ഷി​ച്ച് കു​റ​ച്ച് പ​രി​ച​ര​ണം മ​തി. കു​റ​ച്ചു നാ​ളി​നു​ള്ളി​ൽ വ​രു​മാ​നം വേ​ണ്ട​വ​ർ​ക്ക് മ​ല​വേ​പ്പ് മി​ക​ച്ച തീ​രു​മാ​ന​മാ​ണെ​ന്ന് ഫൗ​റു​ദീ​ൻ പ​റ​ഞ്ഞു.

ആ​വ​ശ്യ​ക്കാ​ർ​ക്ക് പ്ലാ​വ്, മ​ല​വേ​പ്പ്, അ​ൽ​പീ​സി​യ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ആ​ർ​എ​ഫ് ഫാം ​എ​ന്ന പേ​രി​ൽ ന​ഴ്സ​റി​യും ന​ട​ത്തു​ന്നു​ണ്ട്. കൃ​ഷി കാ​ര്യ​ങ്ങ​ൾ നോ​ക്കി ന​ട​ത്താ​ൻ ഒ​രു സ​ഹാ​യി​യും കൂ​ടെ​യു​ണ്ട്.

ക​ട​യ്ക്ക​ൽ മു​ക്കു​ന്ന​ത്ത് അ​ൽ​അ​സ എ​ന്ന പേ​രി​ൽ സ്വ​ർ​ണ​ക്ക​ട​യും ന​ട​ത്തു​ന്ന ഹൗ​റു​ദീ​നു പി​ന്തു​ണ​യു​മാ​യി ഭാ​ര്യ റാ​ഹി​ല ബീ​വി​യും വി​വാ​ഹി​ത​രാ​യ മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​മു​ണ്ട്.

ഫോ​ണ്‍: 9447407499

മ​ല​വേ​പ്പ്

മ​ല​വേ​പ്പ് (കാ​ട്ടു​ക​ടു​ക്ക/​കാ​ട്ടു​വേ​പ്പ്) 6-7 വ​ർ​ഷം കൊ​ണ്ട് വ​ള​ർ​ത്തി​യെ​ടു​ക്കാം. ഏ​ക്ക​റി​ൽ 400 മ​രം ന​ടാം. പ്ലൈ​വു​ഡ് വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പാ​ഴ്മ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഏ​ഴു വ​ർ​ഷം കൊ​ണ്ട് 35 ഇ​ഞ്ച് വ​രെ​യെ​ത്തും.

ഈ ​പ്രാ​യ​ത്തി​ൽ ഒ​രു മ​ര​ത്തി​ൽ​നി​ന്ന് ശ​രാ​ശ​രി 750 കി​ലോ ത​ടി പ്ര​തീ​ക്ഷി​ക്കാം. പാ​ഴ്ത​ടി​ക​ളി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​രു​ന്ന​തി​നാ​ൽ, മ​ല​വേ​പ്പ് കൃ​ഷി പ്ര​ചാ​ര​ത്തി​ലാ​യി​ട്ടു​ണ്ട്.

Tags : Karshakan Agriculture

Recent News

Corehub Up