x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ല​ഡ് വെ​ള്ള​രി കൃ​ഷി​രീ​തി​ക​ൾ


Published: March 17, 2026 02:39 PM IST | Updated: March 17, 2026 02:42 PM IST

സ​ലാ​ഡ് വെ​ള്ള​രി (ഇം​ഗ്ലീ​ഷ് കു​ക്കു​മ്പ​ർ) കൃ​ഷി ചെ​യ്യു​മ്പോൾ ഹ​രി​ത​ഗൃ​ഹ​ത്തി​ൽ ന​ല്ല വി​ള​വ് ത​രു​ന്ന​തും ന​ല്ല ഗു​ണ​മേ​ന്മ​യും സ്വീ​കാ​ര്യ​ത ഉ​ള്ള​തു​മാ​യ ഇ​നം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഗൈ​നോ​സി​യ​സ്, പാ​ർ​ത്ത​നോ​കാ​ർ​പി​ക്, F1ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​ണ് പോ​ളി​ഹൗ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. Powedery mildewവി​നെ​തി​രെ​യും കു​ക്കു​മ്പ​ർ മൊ​സൈ​ക്കി​നെ​തി​രെ​യും വാ​ട്ട​ർ മെ​ല​ൻ മൊ​സൈ​ക്കി​നെ​തി​രെ​യും പ്ര​തി​രോ​ധ​ശ​ക്തി​യു​ള്ള എ1 ​ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​ണ് മി​ക്ക​വാ​റും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

കാ​ലാ​വ​സ്ഥ

പ്ര​കാ​ശം, അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല, ഈ​ർ​പ്പം എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ൾ പോ​ലും കു​ക്കു​മ്പ​റി​ന്‍റെ വ​ള​ർ​ച്ച​യെ​യും ഉ​ത്പാ​ദ​ന​ക്ഷ​മ​യെ​യും ബാ​ധി​ക്കു​ന്നു.

ചെ​ടി​ക​ൾ​ക്ക​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ അ​ന്ത​രീ​ക്ഷ ക്ര​മീ​ക​ര​ണ​വും പോ​ഷ​ക​മൂ​ല​ക​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​നം നി​ല​നി​ർ​ത്താ​നാ​കൂ.

കു​ക്കു​ന്പ​ർ മി​തോ​ഷ്ണ​മേ​ഖ​ല​യി​ൽ വ​ള​രു​ന്ന സ​സ്യ​മാ​ണ്. അ​നു​യോ​ജ്യ​മാ​യ താ​പ​നി​ല​യും ആ​ർ​ദ്ര​ത​യും ദീ​പ്ത​മാ​യ പ്ര​കാ​ശ​വും ഇ​വ​യു​ടെ ശ​രി​യാ​യ വ​ള​ർ​ച്ച​ക്ക് ആ​വ​ശ്യ​മാ​ണ്.

അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും മ​തി​യാ​യ പോ​ഷ​ക​മൂ​ല​ക​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യാ​ൽ അ​വ മ​റ്റു പ​ച്ച​ക്ക​റി വി​ള​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​രു​ക​യും ധാ​രാ​ളം ഫ​ല​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ക​ൽ സ​മ​യ​ത്ത്, 250c - 300c ഉം ​രാ​ത്രി​സ​മ​യ​ത്ത് 180c - 220c ഉം ​താ​പ​നി​ല ഇ​വ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് യോ​ജി​ച്ച​താ​ണ്. ദി​വ​സം കു​റ​ച്ചു​നേ​രം 300c - 350c ആ​യാ​ലും ഇ​വ​യ്ക്ക് വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ന്ന താ​പ​നി​ല (> 320c) ആ​ണെ​ങ്കി​ൽ കാ​യ്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കും. രാ​ത്രി​യി​ലെ താ​പ​നി​ല 180c യി​ൽ താ​ഴാ​തി​രു​ന്നാ​ൽ ഇ​വ വ​ള​രെ വേ​ഗം വ​ള​ർ​ന്ന് പു​ഷ്പി​ക്കു​ന്നു.

താ​പ​നി​ല 180c ൽ ​താ​ഴ്ന്നാ​ൽ ബ​ഡ് ഉ​ണ്ടാ​കു​ന്ന​തി​നെ ബാ​ധി​ക്കും. അ​തേ​സ​മ​യം 380cൽ ​ഉ​യ​ർ​ന്നാ​ൽ പു​ഷ്പി​ക്കു​ന്ന​ത് കു​റ​യു​ക​യും കാ​യ പൊ​ഴി​ഞ്ഞു​പോ​കു​ക​യും ചെ​യ്യും.

ഹ​രി​ത​ഗൃ​ഹ​ത്തി​ലെ ആ​ർ​ദ്ര​ത 60-70% ആ​യി​രി​ക്കു​ന്ന​താ​ണ് ഇ​വ​യു​ടെ ശ​രി​യാ​യ വ​ള​ർ​ച്ച​ക്ക് ന​ല്ല​ത്. പ്ര​കാ​ശ​ത്തി​ന്‍റെ സാ​ന്ദ്ര​ത 80000-60000 ല​ക്സ് ആ​യി​രു​ന്നാ​ൽ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​നാ​കും.

K-Rail Survey

മ​ണ്ണ്മ​ണ്ണ്


ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള​തും പി​എ​ച്ച് മൂ​ല്യം 5.5നും 6.8​നും ഇ​ട​ക്കു​ള്ള​തും അ​ണു​വി​മു​ക്ത​മാ​ക്കി​യ​തു​മാ​യ മ​ണ്ണാ​ണ് കു​ക്കുമ്പർ കൃ​ഷി ചെ​യ്യു​ന്ന​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ​ത്. 

മ​ണ്ണി​ൽ ആ​വ​ശ്യ​ത്തി​ന് കു​മ്മാ​യം (മ​ണ്ണി​ലെ പി​എ​ച്ച് തി​ട്ട​പ്പെ​ടു​ത്തി, ആ​വ​ശ്യ​മാ​യ അ​ള​വി​ൽ)  അ​ഥ​വാ ഡോ​ള​മൈ​റ്റ് ചേ​ർ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. 


ചെ​ടി​ക​ൾ ന​ടു​ന്ന​തി​ന് ത​ട​ങ്ങ​ൾ ത​യാ​റാ​ക്കി ആ​വ​ശ്യ​ത്തി​ന​ള​വി​ൽ കു​മ്മാ​യം/​ഡോ​ള​മൈ​റ്റ് വി​ത​റി​ക്കൊ​ടു​ത്ത് ന​ന്നാ​യി ന​ന​ച്ചു​കൊ​ടു​ക്ക​ണം. 15 ദി​വ​സം ക​ഴി​ഞ്ഞ് ബ​ഡ്ഡി​നു​മു​ക​ളി​ൽ അ​ടി​വ​ളം ഇ​ട്ടു​കൊ​ടു​ക്ക​ണം. 


ബ​ഡ്ഡ് ഉ​ണ്ടാ​കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ അ​ടി​വ​ള​മാ​യി ഇ​ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കമ്പോസ്റ്റും ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങ​ണം. ഇ​തി​നാ​യി 1000 ച. ​മീ​റ്റ​റി​ന് താ​ഴെ​പ്പ​റ​യു​ന്ന അ​ള​വി​ൽ ക​മ്പോസ്റ്റ് ത​യാ​റാ​ക്കി ബ​ഡ്ഡി​ൽ ഇ​ട്ടു​കൊ​ടു​ക്ക​ണം.


ചാ​ണ​കം - 500 കി.​ഗ്രാംകോ​ഴി​ക്കാ​ഷ്ഠം/​ആ​ട്ടി​ൻ​കാ​ഷ്ഠം -500 കി.​ഗ്രാംവെ​ർ​മി കമ്പോ​സ്റ്റ് - 500 കി.​ആ​വ​ണ​ക്കി​ൻ പി​ണ്ണാ​ക്ക് (Castor Cake) + പൊ​ങ്കം പി​ണ്ണാ​ക്ക് (Ponkam Cake)  + -200 കി.​ഗ്രാംവേ​പ്പി​ൻ കു​രു ഉ​മി - 1 ട​ണ്‍യൂ​റി​യ - 25 കി.​ഗ്രാംസൂ​പ്പ​ർ​ഫോ​സ്ഫേ​റ്റ് - 100 കി.​ഗ്രാം ഇ​വ വി​വി​ധ ത​ട്ടു​ക​ളി​ലാ​യി അ​ടു​ക്ക​ടു​ക്കാ​യി ഇ​ട​ക​ല​ർ​ത്തി വെ​ള്ളം ന​ന​ച്ച് ഇ​ട​ണം അ​തി​നു​മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഇ​ട്ട് മൂ​ട​ണം.

10 ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും വെ​ള്ളം ത​ളി​ച്ച് മൂ​ടി ഇ​ട​ണം. പി​ന്നീ​ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ഇ​ത് ചെ​ടി​ക​ൾ ന​ടാ​നു​ള്ള ത​ട്ടു​ക​ളി​ൽ ഇ​ട്ട് (ഒ​രു ച​തു​ര​ശ്ര​മീ​റ്റ​റി​ന് 6 മു​ത​ൽ 15 കി.​ഗ്രാം ; ഉ​ത്പാ​ദ​ന​ക്ഷ​മ​ത അ​നു​സ​രി​ച്ച്) മ​ണ്ണി​ൽ ന​ന്നാ​യി ചേ​ർ​ത്ത് കൊ​ടു​ക്ക​ണം. കു​മ്മാ​യം ചേ​ർ​ത്ത് 10 മു​ത​ൽ 15 ദി​വ​സം ക​ഴി​ഞ്ഞ് ക​ന്പോ​സ്റ്റ് ചേ​ർ​ത്താ​ൽ മ​തി. 


കമ്പോ​സ്റ്റി​ൽ PGPR mix l ഉം ​സ്യൂ​ഡോ​മോ​ണാ​സോ ട്രൈ​ക്കോ​ഡ​ർ​മ​യോ​യും  ചേ​ർ​ത്ത് സ​ന്പു​ഷ്ട​മാ​ക്കി ഇ​ട​ണം. അ​ടി​വ​ള​ത്തോ​ടൊ​പ്പം ചെ​ടി​ക​ൾ ന​ടു​ന്ന സ​മ​യ​ത്ത് PGPR mix l ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ചെ​ടി ന​ടു​ന്ന സ​മ​യ​ത്ത് അ​സ​റ്റോ​ബാ​ക്ട​റും ഫോ​സ്ഫോ​ബാ​ക്ടീ​രി​യ​യും 20 ഗ്രാം ​ഒ​രു ലി​റ്റ​ർ എ​ന്ന അ​ള​വി​ൽ ക​ല​ക്കി ഒ​ഴി​ച്ചു കൊ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. 


ഇ​ത് ചെ​ടി​ക​ൾ​ക്ക് മ​ണ്ണി​ലു​ള്ള നൈ​ട്ര​ജ​നും ഫോ​സ്ഫ​റ​സും ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും. ബ​ഡ്ഡി​ൽ അ​ടി​വ​ള​മാ​യി താ​ഴെ പ​റ​യു​ന്ന വ​ള​ങ്ങ​ൾ ഇ​ട്ടു​കൊ​ടു​ക്ക​ണം. 


ബോ​റാ​ക്സ് - 1.2 കി. ​ഗ്രാംസ​ൾ​ഫ​ർ ഗ്രാ​ന്യൂ​ൾ​സ് - 1.2 കി. ​ഗ്രാംസി​ങ്ക് സ​ൾ​ഫേ​റ്റ് - 2.5 കി. ​ഗ്രാംമെ​ഗ്നീ​ഷ്യം സ​ൾ​ഫേ​റ്റ് - 2.5 കി. ​ഗ്രാം
അ​നു​യോ​ജ്യ​മാ​യ മ​ണ്ണി​ല്ലെ​ങ്കി​ൽ ച​കി​രി​ച്ചോ​റ്  ക​മ്പോ​സ്റ്റ്/​മ​റ്റ് മ​ണ്ണി​ത​ര​മാ​ധ്യ​മം ഉ​പ​യോ​ഗി​ച്ച് വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെ​യ്യാ​വു​ന്ന​താ​ണ്.

കൊ​ക്കോ​പി​ത്ത് (ച​കി​രി​ചോ​റ്) അ​ട​ങ്ങി​യ ഗ്രോ​ബാ​ഗു​ക​ളി​ലോ, മു​ക​ൾ​ഭാ​ഗം തു​റ​ന്ന ഗ്രോ ​ബാ​ഗു​ക​ളി​ലോ ട്ര​ഫി​ലോ ച​കി​രി​ച്ചോ​റ് ക​ന്പോ​സ്റ്റ്/​മ​റ്റ് മ​ണ്ണി​ത​ര​മാ​ധ്യ​മം നി​റ​ച്ച് ചെ​ടി​ന​ട്ട് ഹൈ​ഡ്രോ​പോ​ണി​ക് രീ​തി​യി​ൽ ശ​രി​യാ​യ പ​രി​ച​ര​ണം ന​ൽ​കി കൃ​ഷി ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ മ​ണ്ണി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ വി​ള​വ് ല​ഭി​ക്കു​ന്ന​താ​യി ക​ണ്ടി​ട്ടു​ണ്ട്. 


500 ച. ​മീ​റ്റ​റി​ൽ ഏ​ക​ദേ​ശം 1000 ചെ​ടി​ക​ൾ ന​ടാ​നാ​കും.  മ​ണ്ണി​ൽ കൃ​ഷി ചെ​യ്യു​ന്പോ​ൾ ചെ​ടി​ക​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന പ്ര​കാ​രം ദി​വ​സേ​ന വ​ളം കൊ​ടു​ക്ക​ണം.


12-30 ദി​വ​സം വ​രെ: മോ​ണോ അ​മോ​ണി​യം ഫോ​സ്ഫേ​റ്റ് -12:61:0 165 ഗ്രാം ​ദി​വ​സേ​ന30-40 ദി​വ​സം വ​രെ 19:19:19 165 ഗ്രാം ​ദി​വ​സേ​ന
40-50 ദി​വ​സം വ​രെ പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ് + 19:19:19 165 ഗ്രാം   ​ദി​വ​സേ​ന 50 ദി​വ​സം മു​ത​ൽ അ​വ​സാ​നം വ​രെ പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ് + സ​ൾ​ഫേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ് + കാ​ൽ​സ്യം നൈ​ട്രേ​റ്റ് 12.5 ഗ്രാം   2  ​ദി​വ​സം കൂ​ടു​ന്പോ​ൾ കൂ​ടാ​തെ ചെ​ടി​ക​ൾ​ക്ക് പോ​ഷ​ക​മൂ​ല​ക​ങ്ങ​ളു​ടെ കു​റ​വ് കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഫോ​ളി​യാ​ർ സ്പ്രേ ​കൊ​ടു​ക്ക​ണം. 


പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ്, സ​ൾ​ഫേ​റ്റ്  ഓ​ഫ് പൊ​ട്ടാ​ഷ്, കാ​ൽ​സ്യം നൈ​ട്രേ​റ്റ്, മെ​ഗ്നീ​ഷ്യം സ​ൾ​ഫേ​റ്റ്, ബോ​റാ​ക്സ് എ​ന്നി​വ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് 2ഗ്രാം/​ലി എ​ന്ന തോ​തി​ൽ കാ​ല​ത്ത് ഇ​ല​ക​ളി​ൽ സ്പ്രേ ​ചെ​യ്ത് കൊ​ടു​ക്കാ​വു​ന്ന​താ​ണ്. 

K-Rail Survey

പു​ത​യി​ട​ൽ

സ​ലാ​ഡ് കു​ക്കു​മ്പ​റി​ന് ത​ട​ത്തി​ന് വ​ശ​ങ്ങ​ളി​ലേ​ക്ക് ച​രി​വ് ഉ​ണ്ടാ​യി​രി​ക്ക​ണം. ഷീ​റ്റി​നു​മു​ക​ളി​ൽ വീ​ഴു​ന്ന മ​ഴ​വെ​ള്ളം എ​ളു​പ്പ​ത്തി​ൽ ഒ​ലി​ച്ചു പോ​കാ​ൻ വേ​ണ്ടി​യാ​ണി​ത്.

25/30 മൈ​ക്രോ​ണി​ന്‍റെ പ്ലാ​സ്റ്റി​ക് മ​ൾ​ച്ചി​ങ് കൊ​ടു​ക്കു​ന്ന​ത് ന​ല്ല​താ​ണ്. 80 സെ.​മീ. വീ​തി​യു​ള്ള ത​ടം പൊ​തി​യു​ന്ന​തി​ന് 1.2 മീ. ​വീ​തി​യു​ള്ള പ്ലാ​സ്റ്റി​ക് മ​ൾ​ച്ചി​ങ് ഷീ​റ്റ് ഉ​പ​യോ​ഗി​ക്കാം.

ഒ​രു ഭാ​ഗം ക​റു​പ്പും മ​റു​ഭാ​ഗം സി​ൽ​വ​റി​ന്‍റെ ക​ള​റും ഉ​ള്ള മ​ൾ​ച്ചി​ങ് ഷീ​റ്റ് ബ​ഡ്ഡി​നു​മു​ക​ളി​ൽ വി​രി​ക്കു​ന്പോ​ൾ ക​റു​ത്ത​ഭാ​ഗം മ​ണ്ണി​നോ​ട​ഭി​മു​ഖ​മാ​യും സി​ൽ​വ​ർ​ഭാ​ഗം സൂ​ര്യ​ന​ഭി​മു​ഖ​മാ​യും ഇ​ട​ണം. ഷീ​റ്റ് മ​ണ്ണി​നോ​ട് പ​റ്റി​ച്ച് ഇ​ട​ണം.

ഷീ​റ്റി​ന്‍റെ 4 അ​റ്റ​ങ്ങ​ളും മ​ണ്ണി​ന്‍റെ അ​ടി​യി​ൽ വ​രും​വി​ധം ഇ​ട​ണം. ചെ​ടി​ക​ൾ ന​ടേ​ണ്ട​ഭാ​ഗ​ത്ത് 5 സെ.​മീ. വ്യാ​സ​മു​ള്ള തു​ള​ക​ൾ ഉ​ണ്ടാ​ക്കി അ​തി​ലാ​ണ് ചെ​ടി​ക​ൾ/​വി​ത്ത് നി​ക്ഷേ​പി​ക്കേ​ണ്ട​ത്.

ഇ​ത് മ​ണ്ണി​ലെ ഈ​ർ​പ്പ​വും താ​പ​നി​ല​യും ശ​രി​യാ​യി നി​ല​നി​ർ​ത്താ​നും സൂ​ക്ഷ്മാ​ണു​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​തി​നു പു​റ​മെ, മ​ൾ​ച്ചി​ങ് ഷീ​റ്റ് പ്ര​കാ​ശം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​ൽ ചെ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​കാ​ശം ല​ഭി​ക്കു​ന്നു.

കൂ​ടാ​തെ സൂ​ക്ഷ്മാ​ണു​ക്ക​ളു​ടെ​യും വേ​രു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന കാ​ർ​ബ​ണ്‍​ഡൈ​ഓ​ക്സൈ​ഡ് ചെ​ടി​ക​ളു​ടെ ഇ​ല​ക​ളി​ലേ​ക്ക് ഷീ​റ്റി​ലെ തു​ള​ക​ളി​ലൂ​ടെ വി​ട്ടു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

വി​ത്തി​ട​ൽ/​പ​റി​ച്ചു​ന​ട​ൽ

സ​ലാ​ഡ് കു​ക്കു​ന്പ​ർ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി താ​ഴെ 80 സെ. ​മീ​റ്റ​ർ വീ​തി​യി​ലു​ള്ള ത​ട​ങ്ങ​ൾ ഉ​ണ്ടാ​ക്ക​ണം (ചി​ത്രം 12.1.a,b). ഒ​രു ത​ട​ത്തി​ൽ ര​ണ്ട് വ​രി​യാ​യി ചെ​ടി​ക​ൾ വ​ള​ർ​ത്താ​വു​ന്ന​താ​ണ്. ര​ണ്ട് വ​രി​ക​ൾ​ക്കി​ട​യി​ൽ 50 സെ. ​മീ. അ​ക​ല​വും ഒ​രു വ​രി​യി​ൽ, ര​ണ്ട് ചെ​ടി​ക​ൾ​ക്കി​ട​ക്ക് 45 മു​ത​ൽ 60 സെ. ​മീ അ​ക​ല​വും ഇ​ട​ണം.


40 സെ. ​മീ വീ​തി​യും ഉ​യ​ര​വു​മു​ള്ള തി​ട്ട നി​ർ​മ്മി​ച്ച് അ​തി​ൽ ഒ​രു വ​രി സ​ലാ​ഡ് കു​ക്കു​മ്പ​ർ മാ​ത്ര​മാ​യി ചി​ല ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്നു​ണ്ട് ഒ​രു ബ​ഡ്ഡി​ൽ ര​ണ്ട് വ​രി​ക​ളി​ൽ ചെ​ടി​ക​ൾ ന​ടു​ന്പോ​ൾ ഒ​ന്നി​ട​വി​ട്ട രീ​തി​യി​ൽ (zigzag pattern) വേ​ണം ന​ടാ​ൻ.

ര​ണ്ട് ത​ട​ങ്ങ​ൾ​ക്കി​ട​യി​ൽ 50-60 സെ. ​മീ വീ​തി​യു​ള്ള ന​ട​പ്പാ​ത ഉ​ണ്ടാ​യി​രി​ക്ക​ണം. വി​ത്തു​ക​ൾ ത​ട​ത്തി​ൽ നേ​രി​ട്ടു പാ​കു​ക​യോ പ്രോ​ട്രേ​ക​ളി​ൽ പാ​കി മു​ള​പ്പി​ച്ച​ശേ​ഷം പ​റി​ച്ചു​ന​ടു​ക​യോ ആ​കാം.

കു​ക്കു​​മ്പ​റി​ന്‍റെ വി​ത്ത് എ​ലി തി​ന്നു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ട് എ​ലി​യു​ടെ ശ​ല്യം ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ്രോ​ട്രേ​ക​ളി​ൽ വി​ത്ത് പാ​കി പ​റി​ച്ചു ന​ടു​ന്ന​ത് ന​ല്ല​താ​ണ്.

ഹ​രി​ത​ഗൃ​ഹ​ത്തി​ൽ ന​ടാ​ൻ വേ​ണ്ട​തി​ലും 10 - 15% കൂ​ടു​ത​ൽ വി​ത്തി​ടാ​ൻ ശ്ര​ദ്ധി​ക്ക​ണം. എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ഏ​തെ​ങ്കി​ലും ചെ​ടി കേ​ടാ​യാ​ൽ മാ​റ്റി ന​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്. എ​ന്നാ​ൽ, പ​റി​ച്ചു​ന​ടു​ന്ന​തി​ന്, കൂ​ലി​ചെ​ല​വ് കൂ​ടു​ത​ൽ വ​രും.

പ്രോ​ട്രേ​ക​ളി​ൽ വി​ത്തി​ടു​മ്പോ​ൾ, 2 മു​ത​ൽ 4 ഗ്രാം ​മൈ​ക്കോ​റൈ​സ വി​ത്തി​ടു​ന്ന​തി​നു​മു​ൻ​പ് ഓ​രോ സെ​ല്ലി​ലും ഇ​ട​ണം. വി​ത്ത് പാ​കു​ന്ന​തി​നു മു​ന്പ് വി​ത്തി​ൽ ചെ​റു​താ​യി വെ​ള്ളം ത​ളി​ച്ചു PGPR mix II അ​ല്ലെ​ങ്കി​ൽ സ്യൂ​ഡോ​മോ​ണാ​സ് (പാ​ക​ത്തി​ന്) ഇ​ട്ടു ന​ന്നാ​യി വെ​രു​കി ത​ണ​ല​ത്ത് 45മി​നി​റ്റ് വെ​യ്ക്ക​ണം.

വി​ത്ത് ഉ​ണ​ങ്ങു​ന്ന​തി​നു മു​ൻ​പ് പാ​കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം. (ത​ട​ത്തി​ൽ നേ​രി​ട്ട് പാ​കുമ്പോ​ൾ 5 ഗ്രാം ​മൈ​ക്കോ​റൈ​സ ഇ​ട്ട​തി​നു​ശേ​ഷം അ​തി​നു മു​ക​ളി​ൽ വേ​ണം വി​ത്തി​ടാ​ൻ. മ​ണ്ണി​ൽ ഒ​ന്ന​ര മു​ത​ൽ ര​ണ്ട് സെ.​മീ താ​ഴ്ത്തി വേ​ണം വി​ത്തി​ടാ​ൻ). വി​ത്തി​ട്ട​തി​നു​ശേ​ഷം ന​ന്നാ​യി ന​ന​യ്ക്ക​ണം.

അ​തി​നു​ശേ​ഷം 5- 8 ട്രേ​ക​ൾ ഒ​ന്നി​നു മു​ക​ളി​ൽ ഒ​ന്നാ​യി വെ​ച്ച് പോ​ളി​ത്തീ​ൻ ഷീ​റ്റു​കൊ​ണ്ട് മൂ​ടി വെ​ക്കു​ക​യാ​ണെ​ങ്കി​ൽ ഈ​ർ​പ്പ​വും താ​പ​നി​ല​യും എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.

രാ​ത്രി​യും പ​ക​ലും ഒ​രേ താ​പ​നി​ല​യും ഈ​ർ​പ്പ​വും നി​ല​നി​ർ​ത്തി​യാ​ൽ 3 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ത്ത് ന​ല്ല ക​രു​ത്തോ​ടെ മു​ള​യ്ക്കും. പ്ലാ​സ്റ്റി​ക്ക് ക​വ​ർ കൊ​ണ്ട് മൂ​ടു​ന്ന​തു കൊ​ണ്ട് എ​ല്ലാ​യി​ട​ത്തും എ​ല്ലാ സ​മ​യ​ത്തും ഒ​രേ താ​പ​നി​ല​യും ഈ​ർ​പ്പ​വും നി​ല​നി​ർ​ത്താ​ൻ എ​ളു​പ്പ​മാ​ണ്. വി​ത്ത് മു​ള​യ്ക്കാ​ൻ തു​ട​ങ്ങി​യാ​ൽ പോ​ളി​ത്തീ​ൻ ഷീ​റ്റ് എ​ടു​ത്തു മാ​റ്റാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

പ​രി​ച​ര​ണം

ഹ​രി​ത​ഗൃ​ഹ​ത്തി​ൽ ഗ​ട്ട​ർ ഉ​യ​ര​ത്തി​നു താ​ഴെ ആ​യി (2.5 മു​ത​ൽ 3.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ) 14 ഗേ​ജി​ന്‍റെ ജി.​ഐ വ​യ​ർ തി​ര​ശ്ചീ​ന​മാ​യി കെ​ട്ടി, അ​തി​ൽ നി​ന്നും കെ​ട്ടി ഇ​റ​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് വ​ള്ളി അ​ഥ​വാ പ്ലാ​സ്റ്റി​ക്ക് നെ​റ്റി​ലേ​ക്ക് സ​ലാ​ഡ് കു​ക്കു​മ്പ​ർ പ​ട​ർ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

പ്ലാ​സ്റ്റി​ക് നെ​റ്റി​ൽ പ​ട​ർ​ത്തു​ന്ന​താ​ണ് പ​ണി​ക്കൂ​ലി ലാ​ഭി​ക്കാ​ൻ ന​ല്ല​ത്. ജി.​ഐ വ​യ​ർ കെ​ട്ടാ​നാ​യി ആ​വ​ശ്യ​ത്തി​നു​യ​ര​ത്തി​ൽ 25 മി. ​മീ​റ്റ​റി​ന്‍റെ പൈ​പ്പ് ഗ്രീ​ൻ​ഹൗ​സി​ന്‍റെ ര​ണ്ട് അ​റ്റ​ങ്ങ​ളി​ലും ഉ​റ​പ്പി​ക്ക​ണം.

നീ​ളം കൂ​ടു​ത​ലു​ള്ള ഗ്രീ​ൻ​ഹൗ​സു​ക​ളി​ൽ, ചെ​ടി​ക​ളെ താ​ങ്ങി​നി​ർ​ത്തു​ന്ന ജി.​ഐ ക​ന്പി​ക​ൾ ശ​രി​യാ​യി നി​വ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​ന് ഇ​ട​യ്ക്ക് കു​റു​കെ ക​ന്പി കെ​ട്ടി കൊ​ടു​ക്കു​ന്ന​തി​ന് ആ​ർ​ച്ചു​ക​ളി​ലേ​ക്ക് ക​ന്പി വ​ലി​ച്ചു കെ​ട്ടി​യാ​ൽ മ​തി.

സാ​ല​ഡ് കു​ക്കു​മ്പർ ന​ല്ല വി​ള ത​രു​ന്ന സ​മ​യ​ത്ത് ഭാ​രം കൊ​ണ്ട് ജി.​ഐ ക​ന്പി പൊ​ട്ടി പോ​കു​ക​യോ ചാ​ഞ്ഞു പോ​കു​ക​യോ (ന​ടു​വ​ള​യു​ക​യോ) ചെ​യ്യാ​ൻ ഇ​ട​യു​ണ്ട്. കു​റു​കെ ക​​മ്പി​ക​ൾ കെ​ട്ടി​യാ​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കും. ചെ​ടി പ​റി​ച്ചു​ന​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ചെ​ടി​ക്ക് താ​ങ്ങ് കൊ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ചെ​ടി​ക​ളി​ൽ കാ​യ് ധാ​രാ​ള​മാ​യി പി​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ, കാ​യു​ടെ ഭാ​രം കൊ​ണ്ട് അ​വ വ​ഴു​തി താ​ഴേ​ക്ക് വ​രാ​ൻ സാ​ദ്ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ത​ണ്ട് പ്ലാ​സ്റ്റി​ക്ക് നെ​റ്റി​നോ​ട് ചേ​ർ​ത്ത് വെ​ച്ച് ഇ​ല ത​ണ്ടി​നോ​ട് ചേ​രു​ന്ന ഭാ​ഗ​ത്ത് ക്ലി​പ്പ് ഇ​ട​ണം.

വി​ള​വെ​ടു​പ്പ്

ചെ​ടി ന​ട്ട് 25 മു​ത​ൽ 28 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ പൂ​വി​ടു​ന്നു 30 ദി​വ​സം വ​രെ ഉ​ണ്ടാ​കു​ന്ന പൂ​ക്ക​ൾ പ​റി​ച്ചു മാ​റ്റ​ണം. പൂ​വി​ട്ട് 10 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​യ് പ​റി​ക്കാ​റാ​കു​ക​യും ചെ​യ്യു​ന്നു.

കാ​യ്ക​ൾ​ക്ക് 15 സെ. ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ നീ​ള​വും തൊ​ലി എ​ല്ലാ​യി​ട​ത്തും ന​ല്ല ദീ​പ്ത​മാ​യ പ​ച്ച​ക്ക​ള​റും എ​ല്ലാ​ഭാ​ഗ​ത്തും ഒ​രേ വ​ണ്ണ​ത്തി​ൽ ഒ​രു സി​ലി​ണ്ട​റി​ന്‍റെ ആ​കൃ​തി​യും ആ​കു​മ്പോ​ഴാ​ണ് പ​റി​ക്കേ​ണ്ട​ത്.

കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ കാ​യ്ക​ൾ 180 മു​ത​ൽ 200 ഗ്രാം ​ആ​കു​മ്പോ​ൾ കാ​യ്ക​ൾ പ​റി​ക്കു​ന്ന​ത്. കാ​യ് പാ​ക​മാ​യ​തി​നു​ശേ​ഷം പ​റി​ക്കാ​തെ ചെ​ടി​യി​ൽ നി​ർ​ത്തി​യാ​ൽ പി​ന്നീ​ട് കാ​യ് പി​ടി​ക്കു​ന്ന​ത് കു​റ​യാ​നി​ട​യാ​ക്കും.

ചെ​ടി​ക​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത പ്ര​ധാ​ന​മാ​യും അ​തി​ന്‍റെ വി​ള​വെ​ടു​പ്പു സ​മ​യ​ത്തി​ന്‍റെ ദൈ​ർ​ഘ്യം, ചെ​ടി​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം, ചെ​ടി​ക​ളു​ടെ ശി​ഖ​രം മു​റി​ച്ചൊ​തു​ക്കു​ന്ന വി​ധം, വെ​ളി​ച്ച​ത്തി​ന്‍റെ ല​ഭ്യ​ത, അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല, കു​ക്കുമ്പ​റി​ന്‍റെ ഇ​നം, പോ​ഷ​ക​മൂ​ല​ക​ങ്ങ​ളു​ടെ ല​ഭ്യ​ത, രോ​ഗ​കീ​ട​ബാ​ധ​യി​ൽ നി​ന്നു​മു​ള്ള സം​ര​ക്ഷ​ണം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു.

ഒ​രു ന​ല്ല​യി​നം സ​ലാ​ഡ് കു​ക്കു​മ്പറി​ന് ശ​രി​യാ​യ പ​രി​ച​ര​ണം ന​ൽ​കി കൃ​ഷി ചെ​യ്താ​ൽ ഒ​രു ചെ​ടി​യി​ൽ നി​ന്നും 5 മു​ത​ൽ 8 കി​ലോ​യി​ൽ കൂ​ടു​ത​ൽ കാ​യ് പ​റി​ക്കാ​നാ​കും.

ന​ല്ല കാ​യ് പി​ടു​ത്ത​മു​ണ്ടെ​ങ്കി​ൽ എ​ല്ലാ ദി​വ​സ​വും കാ​യ് പ​റി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ചെ​ടി ന​ട്ട് 100 മു​ത​ൽ 120 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​സാ​ന​ത്തെ വി​ള​വെ​ടു​പ്പാ​കും.

(കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പോ​ളി​ഹൗ​സ് ഫാ​മിം​ഗ്, ഹൈ​ഡ്രോ​പോ​ണി​ക്സ്, അ​ക്വാ​പോ​ണി​സ്, ഹൈ​ടെ​ക് കി​ച്ച​ൻ ഗാ​ർ​ഡ​ൻ എ​ന്നി​വ​യ്ക്കും ബ​ന്ധ​പ്പെ​ടു​ക-​ഫോ​ണ്‍: 9961533547)

ഡോ. ​പി. സു​ശീ​ല
റി​ട്ട. പ്ര​ഫ​സ​ർ & പി.​ഐ (ഹൈ​ടെ​ക് റി​സ​ർ​ച്ച് & ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല), ക​ണ്‍​സ​ൾ​ട്ട​ന്‍റ് & ട്രെ​യ്ന​ർ (ഹൈ​ടെ​ക് ക​ൾ​ട്ടി​വേ​ഷ​ൻ).

 

Tags : Salad Cucumber Karshakan Agriculture

Recent News

Corehub Up