കെ​എ​സ്ആ​ർ​ടിസി ​അ​ന്ത​ർസം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ൽ ഫ്ലെ​ക്സി നി​ര​ക്ക്
കെ​എ​സ്ആ​ർ​ടിസി ​അ​ന്ത​ർസം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ൽ ഫ്ലെ​ക്സി നി​ര​ക്ക്
Sunday, April 14, 2024 1:02 AM IST
പ്ര​​​​ദീ​​​​പ് ചാ​​​​ത്ത​​​​ന്നൂ​​​​ർ

ചാ​​​​ത്ത​​​​ന്നൂ​​​​ർ: അ​​​​ന്ത​​​​ർ സം​​​​സ്ഥാ​​​​ന​​​​യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തി​​​​ര​​​​ക്ക് ഏ​​​​റെ​​​​യു​​​​ള്ള മേ​​​​യ്, ജൂ​​​​ൺ ജൂ​​​​ലൈ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ​​​​യും കെ ​​​​സ്വി​​​​ഫ്റ്റി​​​​ന്‍റെ​​​​യും ബ​​​​സു​​​​ക​​​​ളി​​​​ൽ ഫ്ലെ​​​​ക്സി (സീ​​​​സ​​​​ൺ അ​​​​നു​​​​സ​​​​രി​​​​ച്ച് ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കി​​​​ൽ വ്യ​​​​ത്യാ​​​​സം വ​​​​രു​​​​ത്തു​​​​ക)​​​​ നി​​​​ര​​​​ക്ക് ന​​​​ട​​​​പ്പാ​​​​ക്കും.

ഈ ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ബം​​​​ഗ​​​​ളൂരു, മൈ​​​​സൂ​​​​രു, ചെ​​​​ന്നൈ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധകേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​യ്ക്ക് അ​​​​ധിക സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും ന​​​​ട​​​​ത്തും. കൂ​​​​ടു​​​​ത​​​​ൽ തി​​​​ര​​​​ക്ക് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന റൂ​​​​ട്ടു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​യി​​​​രി​​​​ക്കും അധിക സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ.

അ​​​​ന്ത​​​​ർ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ ആ​​​​കെ ദൂ​​​​ര​​​​ത്തി​​​​ന്‍റെ 75 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ദൂ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഏ​​​​ത് സ​​​​മ​​​​യ​​​​വും ടി​​​​ക്ക​​​​റ്റ് റി​​​​സ​​​​ർ​​​​വ് ചെ​​​​യ്യാം. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തി​​​​ര​​​​ക്ക് കു​​​​റ​​​​വു​​​​ള്ള ചൊ​​​​വ്വ, ബു​​​​ധ​​​​ൻ വ്യാ​​​​ഴം ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.


എ​​​സി സ്ലീ​​​​പ​​​​ർ, മ​​​​ൾ​​​​ട്ടി ആ​​​​ക്സി​​​​ൽ, എ​​​​സി സീ​​​​റ്റ​​​​ർ എ​​​​ന്നീ അ​​​​ന്ത​​​​ർ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ 15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും നി​​​​ര​​​​ക്കി​​​​ള​​​​വ്. എ​​​​ന്നാ​​​​ൽ വെ​​​​ള്ളി, ശ​​​​നി, ഞാ​​​​യ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ലാ​​​​യി​​​​രി​​​​ക്കും ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക്.

സൂ​​​​പ്പ​​​​ർ ഡീ​​​​ല​​​​ക്സ്, സൂ​​​​പ്പ​​​​ർ എ​​​​ക്സ്പ്ര​​​​സ് ബ​​​​സു​​​​ക​​​​ളി​​​​ൽ ചൊ​​​​വ്വ, ബു​​​​ധ​​​​ൻ വ്യാ​​​​ഴം ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സാ​​​​ധാ​​​​ര​​​​ണ നി​​​​ര​​​​ക്കാ​​​​യി​​​​രി​​​​ക്കും.

വെ​​​​ള്ളി, ശ​​​​നി, ഞാ​​​​യ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ലാ​​​​യി​​​​രി​​​​ക്കും. തി​​​​ര​​​​ക്ക് കു​​​​റ​​​​വു​​​​ള്ള ഭാ​​​​ഗ​​​​ത്തേ​​​​യ്ക്ക് യാ​​​​ത്ര​​​​ക്കാ​​​​രെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മാ​​​​ന്വ​​​​ൽ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്ക് 10 ശ​​​​ത​​​​മാ​​​​ന​​​​വും ഓ​​​​ൺ​​​​ലൈ​​​​ൻ റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്ക് 15 ശ​​​​ത​​​​മാ​​​​ന​​​​വും നി​​​​ര​​​​ക്കി​​​​ള​​​​വ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.