മസ്കറ്റിൽ മഴക്കെടുതിയിൽ അടൂർ സ്വദേശി മരിച്ചു
മസ്കറ്റിൽ മഴക്കെടുതിയിൽ അടൂർ സ്വദേശി മരിച്ചു
Tuesday, April 16, 2024 2:08 AM IST
അ​ടൂ​ർ: മ​സ്ക​റ്റി​ലെ ക​ന​ത്ത മ​ഴ​യേ തു​ട​ർ​ന്നു ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​ല​യാ​ളി മ​രി​ച്ചു. അ​ടൂ​ർ ക​ട​മ്പ​നാ​ട് വ​ട​ക്ക് നെ​ല്ലി​മു​ക​ൾ ത​ട​ത്തി​ൽ കി​ഴ​ക്കേ​തി​ൽ സു​നി​ൽ​കു​മാ​റാ​ണ് (54) മ​രി​ച്ച​ത്. ഒ​മാ​നി​ലെ ബി​ദി​യ​യി​ലെ സ​ന​യ​യ്യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഒ​മാ​നി​ൽ 15 വ​ർ​ഷ​മാ​യി വ​ർ​ക് ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു സു​നി​ൽ കു​മാ​ർ. ഞാ​യ​റാ​ഴ്ച ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ കെ​ട്ടി​ട​ങ്ങ​ൾ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടൊ​പ്പം സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് അ​തി​നു​ള്ളി​ൽ ഒ​രാ​ൾ അ​ക​പ്പെ​ട്ടു. ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ സു​നി​ൽ കു​മാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം.


ഞാ​യ​റാ​ഴ്ച രാ​വി​ലെ സു​നി​ൽ​കു​മാ​റും മ​ക​ളും ത​മ്മി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച സു​നി​ലി​ന്‍റെ ഭാ​ര്യ: ദി​വ്യ. മ​ക​ള്‍: സ്വാ​തി സു​നി​ല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.