നെടുമങ്ങാട്: തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിതർപ്പണ ചടങ്ങ് നടക്കുന്ന അരുവിക്കരയിൽ ഒരുക്കങ്ങളായി. അഡ്വ. ജി. സ്റ്റിഫൻ എം എൽ എ അധ്യക്ഷത വഹിച്ച അവലോകന യോഗത്തിൽ കേരള വാട്ടർ അഥോറിറ്റി, ദേവസ്വം ബോർഡ്, റവന്യൂ, പോലീസ്, ഫയർ ഫോഴ്സ്, കെഎസ്ആർടിസി ഇറിഗേഷൻ, ഹെൽത്ത്, പഞ്ചായത്ത് ഉദ്വേഗസ്ഥരും പങ്കെടുത്തു. അരുവിക്കര ഡാം സൈറ്റിൽ 19 മുതൽ 24 വരെ കാർഷിക വ്യാവസായിക പ്രദർശനവും നടക്കും. സർക്കാർ- അർധ സർക്കാർ നടത്തുന്ന മേളയും ഉണ്ടാകും.
കർക്കടക വാവുബലി ദിവസം രാവിലെ നാലുമുതൽ ഡാം ഷട്ടറിനു സമീപത്തെ ബലി മണ്ഡപത്തിലും ക്ഷേത്രകടവിനു സമീപമുള്ള ബലിക്കടവിലും ബലിതർപ്പണം നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, ജില്ലാ പഞ്ചായത്ത് അംഗം വൈള്ളനാട് ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ആർ. ഹരിലാൽ, വി. വിജയൻ നായർ, തഹസിൽദാർ സജികുമാർ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് രേണുക, ഗീതാഹരി കുമാർ, ഷജിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രവർത്തകർ ക്ഷേത്രോപദേശക സമിതി സെക്രട്ടറിമാർ, ദേവസ്വം ജീവനക്കാർ എന്നിവർ പ ങ്കെടുത്തു.