അ​ഭി​ഭാ​ഷ​ക​ന്‍ ആ​ശു​പ​ത്രി​കെട്ടി​ട​ത്തി​ല്‍നി​ന്നു ചാ​ടി മ​രി​ച്ച നി​ല​യി​ൽ
Thursday, July 17, 2025 10:17 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: അ​ഭി​ഭാ​ഷ​ക​നെ ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു ചാ​ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്രീ​കാ​ര്യം ഇ​ല​ങ്കം ടി​സി 6/687 പ്ര​ഭ​യി​ല്‍ അഡ്വ.എം. ​കേ​ശ​വ​ന്‍ (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​സി​ആ​ര്‍ ലാ​ബി​നു മു​ക​ളി​ല്‍ പേ ​വാ​ര്‍​ഡി​ന്‍റെ അ​ഞ്ചാം​നി​ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ൾ താ​ഴേ​ക്കു ചാ​ടി​യ​ത്. പേ ​വാ​ര്‍​ഡി​ലേ​ക്കു പോ​കു​ന്ന​തി​ന് ഇ​യാ​ൾ എ​ന്‍​ട്രി പാ​സ് എ​ടു​ത്തി​രു​ന്ന​താ​യി ആ​ശു​പ​ത്രി​അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റി​യി​ച്ചു.

ര​ണ്ടാ​ഴ്ച മു​മ്പ് സ്‌​ട്രോ​ക്ക് വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​ശേ​ഷം 2012-ലാ​ണ് വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​ത്. പ്ര​ഭ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: അ​നൂ​പ് (ഗ​സ്റ്റ് ല​ക്ച​റ​ര്‍, തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), ആ​ദ​ര്‍​ശ്.