മി​ഷ​ന്‍ സാ​ന്ത്വ​ന​യാ​ത്ര ആ​രം​ഭി​ച്ചു
Sunday, April 28, 2024 4:19 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ തി​രു​വ​ല്ല മേ​ഖ​ല മി​ഷ​ന്‍ സാ​ന്ത്വ​ന യാ​ത്ര തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍​നി​ന്ന് ആ​രം​ഭി​ച്ചു.

തി​രു​വ​ല്ല ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍​നി​ന്നു യാ​ത്ര തി​രി​ച്ച സം​ഘ​ത്തെ ഫാ. ​ജ​സ്റ്റി​ന്‍ ഓ​ലി​ക്ക​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ. ​മാ​ത്യു വാ​ഴ​യി​ല്‍, പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ര്‍​ജ്, ജോ​ണ്‍ മാ​മ്മ​ന്‍, എ.​സി. റെ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മി​ഷ​ന്‍​പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സ​ഹാ​യം എ​ത്തി​ച്ച​തി​നു​ശേ​ഷം മേ​യ് അ​ഞ്ചി​നു സം​ഘം തി​രി​കെ എ​ത്തും.