ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​ദേ​ശ​മ​ദ്യ​ക്ക​ച്ച​വ​ടം: ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Saturday, May 11, 2024 3:33 AM IST
പു​ല്ലാ​ട്: സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ല്പ​ന ന​ട​ത്തി​യ ഡ്രൈ​വ​ർ കോ​യി​പ്രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​യാ​ളി​ൽ​നി​ന്നു വി​ദേ​ശ​മ​ദ്യ​വും വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച പ​ണ​വും പി​ടി​കൂ​ടി. ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കോ​യി​പ്രം കു​റ​വ​ൻ​കു​ഴി വ​ള്ളി​പ്പ​റ​മ്പി​ൽ വി.​ആ​ർ. സു​ത​നാ​ണ് (49) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ത്മാ​വു​ക​വ​ല​യ്ക്കു സ​മീ​പ​ത്ത് ഓ​ട്ടോറിക്ഷാ പാ​ർ​ക്ക് ചെ​യ്ത് ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം ഒ​ഴി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മൂ​ന്ന് കു​പ്പി​ക​ളി​ലാ​യി ഒ​ന്ന​ര ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

മു​ട്ടു​മ​ൺ ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​ൽ ആ​ത്മാ​വു​ക​വ​ല​യ്ക്കു സ​മീ​പം ഓ​ട്ടോ​റി ക്ഷയു​ടെ പി​ന്നി​ലി​രു​ന്ന മൂ​ന്നു​പേ​രി​ൽ ഒ​രാ​ൾ​ക്ക് ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന് മ​ദ്യം ഗ്ലാ​സി​ൽ പ​ക​ർ​ന്നു വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

കോ​യി​പ്രം എ​സ് ഐ മു​ഹ്സി​ൻ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​യി​പ്രം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​രേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പോ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്‌​സി​പി​ഒ അ​ഭി​ലാ​ഷ്, സി​പി​ഒ​മാ​രാ​യ സു​രേ​ഷ്, പ​ര​ശു​റാം എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.