റോ​ഡി​ല്‍ വെ​ളി​ച്ച​മി​ല്ല: എ​സി റോ​ഡി​ല്‍ പാ​റ​യ്ക്ക​ല്‍ ക​ലു​ങ്ക് ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി
Wednesday, April 17, 2024 6:41 AM IST
മി​നി​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ലോ​റി മ​റി​ഞ്ഞു, പി​ന്നാ​ലെ​ വ​ന്ന ആം​ബു​ല​ന്‍സും അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ടു

ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡി​ല്‍ വീ​ണ്ടും വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. പാ​റ​യ്ക്ക​ല്‍ ക​ലു​ങ്കി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ടം. ശു​ചി​മു​റി മാ​ലി​ന്യ​വു​മാ​യി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​യ മി​നി​ലോ​റി​യും എ​തി​ര്‍ദി​ശ​യി​ലേ​ക്കു പോ​യ കാ​റും കൂ​ട്ടി​യി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ലോ​റി മ​റി​ഞ്ഞു. ഇ​തി​നി​ടെ ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും രോ​ഗി​യു​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍സും ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ടു.

മി​നിലോ​റി​യും കാ​റു​മാ​ണ് ആ​ദ്യം കൂ​ട്ടി​യി​ടി​ച്ച​ത്. ഈ ​സ​മ​യം പു​ളി​ങ്കു​ന്ന് ആ​ശു​പ​ത്രി​യി​ല്‍നി​ന്നു രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ന്‍സ് റോ​ഡി​ലെ അ​പ​ക​ടം ശ്ര​ദ്ധ​യി​ല്‍പ്പെ​ടാ​തെ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്. ച​ങ്ങ​നാ​ശേ​രി പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ആം​ബു​ല​ന്‍സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യെ മ​റ്റൊ​രു ആം​ബു​ല​ന്‍സ് വി​ളി​ച്ചു​വ​രു​ത്തി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്ര​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട മി​നി​ലോ​റി ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി​യ​ത്. ലോ​റി​യി​ല്‍നി​ന്നു റോ​ഡി​ല്‍ വീ​ണ മാ​ലി​ന്യം ക​ഴു​കിക്ക​ള​ഞ്ഞു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച എ​സി റോ​ഡി​ല്‍ ഒ​ന്നാം​പാ​ല​ത്തി​നു​സ​മീ​പം കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന എ​സി റോ​ഡി​ല്‍ വ​ഴി​വി​ള​ക്കി​ലി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.