വോ​ട്ടിം​ഗ് മെഷീനുകൾ തകരാറിലായി
Friday, April 26, 2024 10:50 PM IST
പാലാ: തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 57-ാംന​മ്പ​ർ ബൂത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റിലാ​യ​തി​നെത്തു​ട​ർ​ന്ന് അ​രമ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.​ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ട​ത്. പ​ക​രം യ​ന്ത്രം എ​ത്തി​ച്ച് വോ​ട്ടിം​ഗ് തു​ട​ർ​ന്നു.

പാലാ: പൂ​ഞ്ഞാ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് 52 ചേ​ന്നാ​ട്, 59 തി​ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ക്ക് പോ​ളിം​ഗ് സ​മ​യ​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നു സാ​ങ്കേ​തി​ക ത്തക​രാ​ർ ഉ​ണ്ടാ​യെ​ങ്കി​ലും പ​രി​ഹ​രി​ച്ചു.

പാ​ലാ: വ​ള്ളി​ച്ചി​റ ചെ​റു​ക​ര ബൂ​ത്തി​ല്‍ വോ​ട്ടിം​ഗ് തു​ടങ്ങാൻ യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം 28 മി​നി​റ്റ് വൈ​കി​യെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ച്ചു.​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ച​ക്കാ​മ്പു​ഴ ഗ​വ. സ്‌​കൂ​ളി​ലെ 18-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ രാ​വി​ലെ അ​ര മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് മു​ട​ങ്ങി. ഏ​ഴാ​ച്ചേ​രി, ഐ​ങ്കൊ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലും യ​ന്ത്ര​ങ്ങ​ള്‍ പ​ണി​മു​ട​ക്കി​യ​തി​നാ​ല്‍ അ​ല്പ​സ​മ​യം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.

ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 56-ാം ന​മ്പ​ര്‍ ഗ​വ​ൺമെന്‍റ് എ​ല്‍പി ​സ്‌​കൂ​ള്‍ ബൂ​ത്തി​ല്‍ യ​ന്ത്ര​ത്ത​ക​രാ​ര്‍മൂ​ലം അ​ര മ​ണി​ക്കൂ​ര്‍ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ 149-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും രാ​വി​ലെ അ​ര​മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.