പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ക​ന്നി​വോ​ട്ട് ചെ​യ്ത് അ​ക്ഷ​ര
Friday, April 26, 2024 10:50 PM IST
കാഞ്ഞിരപ്പള്ളി: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ക​ന്നി​വോ​ട്ട് ചെ​യ്ത​തി​ന്‍റെ ഇ​ര​ട്ടി മ​ധു​ര​ത്തി​ൽ അ​ക്ഷ​ര. ചോ​റ്റി ക​രു​ണാ​ല​യം അ​ക്ഷ​ര ജെ​നീ​ഷി​നാ​ണ് പി​റ​ന്നാ​ള്‍ ദി​ന​ത്തി​ൽ ത​ന്നെ ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​ത്.

2005 ഏ​പ്രി​ല്‍ 26നാ​ണ് അക്ഷര ​ജ​നി​ച്ച​ത്. വോ​ട്ടിം​ഗ് ദി​നം ത​ന്‍റെ ജ​ന്മ​ദി​ന​ത്തി​ലെ​ത്തി​യ​തി​ലും ക​ന്നി​വോ​ട്ട് ജ​ന്മ​ദി​ന​ത്തി​ല്‍ത​ന്നെ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​തി​ലും‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ക്ഷ​ര പ​റ​ഞ്ഞു. ചോ​റ്റി 90-ാം പാ​ലാ​മ്പ​ടം സ്‌​കൂ​ളി​ലാ​ണ് അ​ക്ഷ​ര വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചോ​റ്റി ക​രു​ണാ​ല​യം കെ. ​ജെ​നീ​ഷ് - നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.