ചെറുതോണി: മുളകുവള്ളി സെന്റ് ജോസഫ് പള്ളിയിൽ ഇടവകതിരുനാളും സുവർണ ജൂബിലി ഉദ്ഘാടനവും ഇന്നു മുതൽ മേയ് ഒന്നുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോബി പൂവത്തുങ്കൽ അറിയിച്ചു.
ഇന്ന് വൈകുന്നേരം നാലിനു കൊക്കരക്കുളം കപ്പേളയിൽ നൊവേന, ലദീഞ്ഞ്, തിരുനാൾ കുർബാന, സന്ദേശം - ഫാ. ആന്റണി പാറക്കടവിൽ. തുടർന്നു സ്നേഹവിരുന്ന്.
29ന് വൈകുന്നേരം നാലിനു തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.30ന് നൊവേന, ലദീഞ്ഞ്, തിരുനാൾ കുർബാന - ഫാ. ജോസഫ് വെളിഞ്ഞാലിൽ, നവീകരിച്ച സെമിത്തേരി വെഞ്ചരിപ്പ്.
30ന് വൈകുന്നേരം നാലിനു നൊവേന, ലദീഞ്ഞ്, തിരുനാൾ പാട്ടുകുർബാന, തിരുനാൾ സന്ദേശം - ഫാ. ജോസഫ് കൊച്ചുകുന്നേൽ, പ്രദക്ഷിണം കൊക്കരക്കുളം കപ്പേളയിലേക്ക്, ലദീഞ്ഞ്.
മേയ് ഒന്നിനു വൈകുന്നേരം നാലിനു നൊവേന, ലദീഞ്ഞ്, തിരുനാൾ പാട്ടുകുർബാന, സുവർണജൂബിലി തിരിതെളിക്കൽ, തിരുനാൾ സന്ദേശം - മോൺ. ജോസ് പ്ലാച്ചിക്കൽ, ആറിനു തിരുനാൾ പ്രദക്ഷിണം മുളകുവള്ളി കുരിശടിയിലേക്ക്, രാത്രി 7.30ന് ഇടവകദിനാഘോഷം - ശാലോം.