നി​യ​ന്ത്ര​ണംവി​ട്ട ലോ​റി പാ​റ​യി​ൽ ഇ​ടി​ച്ചു
Sunday, April 28, 2024 3:41 AM IST
മൂ​ല​മ​റ്റം: നി​യ​ന്ത്ര​ണം വി​ട്ട ത​ടി ലോ​റി പാ​റ​യി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു. കാ​ഞ്ഞാ​ർ-പു​ള്ളി​ക്കാ​നം റോ​ഡി​ൽ ഇ​ല്ലി​ക്ക​വ​ല​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​റ​ക്കം ഇ​റ​ങ്ങി വ​ര​വേ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഓ​ട​യി​ൽ പാ​ത​യോ​ര​ത്തെ പാ​റ​യി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി പ്പോ​യ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ആ​സാം സ്വ​ദേ​ശി വി​ക്ര​മു​ലി​ന് (44) ആ​ണ് പ​രു​ക്കേ​റ്റ​ത്. വാ​ഹ​നം ഓ​ട​യി​ൽ​ചാ​ടി​ച്ച് നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കു​ടു​ങ്ങിക്കി​ട​ന്ന​യാ​ളെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ട് മ​ണി​ക്കൂ​റോ​ളം കാ​ഞ്ഞാ​ർ -പു​ള്ളി​ക്കാ​നം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.