തെ​ര​ഞ്ഞെ​ടു​പ്പി​നു പ്ര​ത്യേ​ക പോ​ളിം​ഗ് ബൂ​ത്തു​ക​ളും
Wednesday, April 24, 2024 7:02 AM IST
തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കു പു​റ​മേ, തൃ​ശൂ​ർ ജി​ല്ല​യി​ൽ പ്ര​ത്യേ​ക ബൂ​ത്തു​ക​ളും. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ര​ണ്ട് ലെ​പ്ര​സി ബൂ​ത്തു​ക​ൾ, മൂ​ന്ന് ട്രൈ​ബ​ൽ ബൂ​ത്തു​ക​ൾ, ഒ​ന്നു വീ​തം ഫോ​റ​സ്റ്റ്, കോ​സ്റ്റ​ൽ ബൂ​ത്തു​ക​ളു​മാ​ണു സ​ജ്ജ​മാ​ക്കു​ക.

ഒ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മു​ള​യം ഡാ​മി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കൊ​ര​ട്ടി ലെ​പ്ര​സി ആ​ശു​പ​ത്രി​യി​ലെ കു​ന്പീ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ലു​മാ​ണ് കു​ഷ്ഠ​രോ​ഗി​ക​ളാ​യ വോ​ട്ട​ർ​മാ​ർ​ക്കാ​യി പോ​ളിം​ഗ് ബൂ​ത്ത് ഒ​രു​ക്കു​ക. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 70, 310 എ​ന്നി​ങ്ങ​നെ​യാ​ണു വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം. ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കു​ക.

ആ​ല​ത്തൂ​രി​ലെ വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ വാ​ഴാ​നി ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സ്, തൃ​ശൂ​രി​ലെ പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ചൊ​ക്ക​ന ഫാ​ക്ട​റീ​സ് റി​ക്രീ​യേ​ഷ​ൻ ക്ല​ബ്, ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ വാ​ച്ചു​മ​രം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ട്രൈ​ബ​ൽ ബൂ​ത്തു​ക​ൾ.

യ​ഥാ​ക്ര​മം 1041, 710, 308 വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ണ്ട്. ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ക​യ്പ​മം​ഗ​ല​ത്താ​ണ് 839 വോ​ട്ട​ർ​മാ​ർ​ക്കാ​യി അ​ഴീ​ക്കോ​ട് മു​ന​യ്ക്ക​ൽ സു​നാ​മി ഷെ​ൽ​ട്ട​റി​ൽ കോ​സ്റ്റ​ൽ ബൂ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക.

15 ബൂ​ത്തു​ക​ൾ നി​യ​ന്ത്രി​ക്കു​ക വ​നി​ത​ക​ൾ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ 15 ബൂ​ത്തു​ക​ൾ വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കും. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം എ​ല്ലാ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നി​ത​ക​ളാ​യി​രി​ക്കും. ആ​ല​ത്തൂ​ർ -മൂ​ന്ന്, തൃ​ശൂ​ർ- ഏ​ഴ്, ചാ​ല​ക്കു​ടി- അ​ഞ്ച് എ​ന്നി​ങ്ങ​നെ 15 ബൂ​ത്തു​ക​ളാ​ണ് പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കു​ക.

ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​ല്ല​ക്ക​ര എ ​ബ്ലോ​ക്ക് - ഡോ​ണ്‍ ബോ​സ്കോ ഹൈ​സ്കൂ​ളി​ലെ ബൂ​ത്ത് നി​യ​ന്ത്രി​ക്കു​ക 30 വ​യ​സി​നു ത​ഴെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. വി​യ്യൂ​ർ ഐ​എ​സ്ടി​യി​ലെ ഒ​രു ബൂ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രും നി​യ​ന്ത്ര​ക്കും.

495 മാ​തൃ​കാ​ ബൂ​ത്തു​ക​ൾ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ സ്ത്രീ, ​യു​വ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന പോ​ളിം​ഗ് ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ 495 മാ​തൃ​കാ ബൂ​ത്തു​ക​ൾ ഒ​രു​ക്കും.

വോ​ട്ട​ർ​മാ​ർ​ക്കു പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ സ്ഥാ​നം, ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ, വോ​ട്ട​ർ അ​സി​സ്റ്റ​ൻ​സ് ബൂ​ത്ത് എ​ന്നി​വ​യെ​ക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​ൻ അ​ട​യാ​ള​ങ്ങ​ൾ സ്ഥാ​പി​ക്കും. പ്ര​ത്യേ​കം ശൗ​ചാ​ല​യ​ങ്ങ​ളും കു​ടി​വെ​ള്ള​വും സ​ജ്ജ​മാ​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും റാ​ന്പ് സൗ​ക​ര്യ​വു​മു​ണ്ടാ​കും.