ോകോടാ​ലി സ്‌​കൂ​ളി​ല്‍ പ​രി​സ്ഥി​തിസൗ​ഹൃ​ദ ബൂ​ത്ത്
Saturday, April 27, 2024 1:53 AM IST
കോ​ടാ​ലി: മേ​ട​ച്ചൂ​ടി​ല്‍ വാ​ടി​ത്ത​ള​ര്‍​ന്ന് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​വ​ര്‍​ക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​തൃ​കാ ബൂ​ത്ത് ആ​ശ്വാ​സം​പ​ക​ര്‍​ന്നു.

മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ടാ​ലി ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ 173-ാം ന​മ്പ​ര്‍ ബൂ​ത്താ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​തൃ​കാ ബൂ​ത്താ​ക്കി സ​ജ്ജീ​ക​രി​ച്ച​ത്. വ​നം​വ​കു​പ്പി​നു കീ​ഴി​ലെ വാ​ഴ​ച്ചാ​ല്‍ ഡി​വി​ഷ​നും കോ​ടാ​ലി ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ പി​ടി​എ​യും ചേ​ര്‍​ന്നാ​ണ് വോ​ട്ട​ര്‍​മാ​ര്‍​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ബൂ​ത്തി​നെ മാ​റ്റി​യെ​ടു​ത്ത​ത്. ഓ​ല​ക​ള്‍​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ബൂ​ത്തി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഇ​രി​ക്കാ​നാ​യി ക​സേ​ര​ക​ളും വി​ശ്ര​മ മു​റി​യും ഒ​രു​ക്കി​യി​രു​ന്നു.

കൈ​ക്കു​ഞ്ഞു​ങ്ങ​ളു​ള്ള അ​മ്മ​മാ​ര്‍​ക്കാ​യി ഫീ​ഡിം​ഗ് റൂ​മും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. കു​ടി​ക്കാ​നാ​യി ത​ണു​ത്ത​വെ​ള്ള​വും ഒ​രു​ക്കി.

വോ​ട്ടു​ചെ​യ്ത് ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കാ​യി സം​ഭാ​ര​വി​ത​ര​ണ​വും ഉ​ണ്ടാ​യി. ക​ടു​ത്ത​ചൂ​ടി​ല്‍ ദാ​ഹി​ച്ചു​വ​ല​ഞ്ഞ വോ​ട്ട​ര്‍​മാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സം​ഭാ​ര​വി​ത​ര​ണം വ​ലി​യ ആ​ശ്വാ​സ​ം പ​ക​ര്‍​ന്ന​ ു. ഓ​ല​കൊ​ണ്ട് മെ​ട​ഞ്ഞു​ണ്ടാ​ക്കി​യ മാ​ലി​ന്യ​ത്തൊ​ട്ടി​ക​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ ബൂ​ത്തി​ലെ വേ​റി​ട്ട കാ​ഴ്ച​യാ​യി.