വി​വാ​ഹ​വേ​ദി​യി​ൽ​നി​ന്നു വ​ധു പോ​ളിം​ഗ് ബൂ​ത്തിലെത്തി വോ​ട്ടു​ചെ​യ്തു
Saturday, April 27, 2024 1:53 AM IST
ചാ​ല​ക്കു​ടി: വി​വാ​ഹ വേ​ഷ​ത്തി​ൽ വ​ര​നോ​ടൊ​പ്പം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വ​ധു വോ​ട്ടു ചെ​യ്തു. പ​രി​യാ​രം പാ​രി​ഷ് ഹാ​ളി​ലാ​ണ് വ​ര​നോ​ടൊ​പ്പം എ​ത്തി വ​ധു വോ​ട്ടു​ചെ​യ്ത​ത്.

പ​രി​യാ​രം ച​ക്ക​നാ​ട്ടി ജോ​ഷി​യു​ടെ​യും നെ​ല്ലി​ക്ക​ൽ ബി​ജു​വി​ന്‍റെ​യും മ​ക​ൾ മാ​ള​വി​ക​യാ​ണ് മാം​ഗ​ല്യ​വേ​ഷ​ത്തി​ൽ വി​വാ​ഹ​പ​ന്ത​ലി​ൽ​നി​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്.

തൃ​ശൂ​ർ പ​ഴു​വി​ൽ തൈ​വ​ള​പ്പി​ൽ ധ​നി‌‌​ക്കും മാ​ള​വി​ക​യും ത​മ്മി​ൽ തൃ​ശൂ​രി​ൽ​വ​ച്ചാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഇ​രു​വ​രും പ​രി​യാ​ര​ത്ത് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.