മണ്ണാർക്കാട്: സേവ് മണ്ണാർക്കാടിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സേവ് കുട്ടിക്കൂട്ടം അംഗങ്ങളുടെ നേതൃത്വത്തിൽ മണ്ണാർക്കാടിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി.
ഉദ്ഘാടനം നഗരസഭാ ബസ് സ്റ്റാൻഡിൽ മുനിസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ നിർവഹിച്ചു. മണ്ണാർക്കാട് ടൗൺ , ചിറക്കൽപടി, കാഞ്ഞിരം, തെങ്കര പുഞ്ചക്കോട് പ്രദേശങ്ങളിൽ ഇന്നലെ സന്ദേശയാത്രയെത്തി. ഇന്നു അലനല്ലൂർ, കോട്ടോപ്പാടം, ആര്യമ്പാവ്, കുമരംപുത്തൂർ ചുങ്കം തുടങ്ങിയ സ്ഥലങ്ങളിലും യാത്ര എത്തിച്ചേരും.
കുട്ടിക്കൂട്ടം കുട്ടികളുടെ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ ബോധവത്കരണ പ്രസംഗങ്ങൾ, ഗാനങ്ങൾ, ആക്ടിംഗ് ബുക്ക് മണ്ണാർക്കാട് നടൻ സലീം ചുങ്കം അവതരിപ്പിക്കുന്ന ഏകാംഗ നാടകം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ സേവ് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സേവ് ഭാരവാഹികളായ അബ്ദുൽ ഹാദി അറക്കൽ, നഷീദ് പിലാക്കൽ, റിഫായി ജിഫ്രി, ഉമ്മർ റീഗൽ, ഫക്രുദീൻ, റംഷാദ്, അബൂ റജ, പ്രവർത്തകരായ ലെഫ്റ്റനന്റ് ഹംസ, ഫൗസിയ, സുഹറ ഫാത്തിമ, ഹബീബ, ഷറീന, ഫസൽ റഹ്മാൻ, ജലീൽ, വിഷ്ണു, നിസാം നേതൃത്വം നൽകി.