ക​മ്മാ​ന്ത​റ മ​ദ​ർ ​തെ​രേ​സ സ്കൂ​ൾ ഇ​ക്കു​റി​യും മു​ന്നി​ൽ
Tuesday, June 3, 2025 1:20 AM IST
വ​ട​ക്ക​ഞ്ചേ​രി: ആ​ല​ത്തൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ എ​യ്ഡ​ഡ് യു​പി സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഇ​ക്കു​റി​യും ക​മ്മാ​ന്ത​റ മ​ദ​ർ തെ​രേ​സ യു​പി സ്കൂ​ളി​ൽ.

ഇ​ക്കു​റി 182 കു​ട്ടി​ക​ൾ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്നു ഹെ​ഡ്മി​സ്ട്ര​സ് സി. ​ര​ജ​നി പ​റ​ഞ്ഞു. ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​യി ഇ​പ്പോ​ൾ 1975 കു​ട്ടി​ക​ളു​ണ്ട്.

ഇ​തി​നു​പു​റ​മെ എ​ൽ​കെ​ജി, യു​കെ​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 320 കു​ട്ടി​ക​ള​ട​ക്കം കു​ട്ടി​ക​ളു​ടെ എ​ണ്ണം പു​തി​യ സ്കോ​റി​ലെ​ത്തി.

കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്വി​മിം​ഗ് പൂ​ൾ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളോ​ടെ​യാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ അ​ത്യാ​ക​ർ​ഷ​ക​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര രം​ഗ​ത്തു​മു​ള്ള മി​ക​വു​ക​ളു​മാ​ണ് സ്കൂ​ളി​നെ ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്.

സ്റ്റീം ​അ​ടു​ക്ക​ള, മാ​ലി​ന്യ​മു​ക്ത ക​ലാ​ല​യ​മാ​ക്കാ​ൻ ല​ക്ഷ്യം വ​ച്ചു​ള്ള പ്ലാ​ന്‍റ്, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ ക്ലാ​സ്മു​റി​ക​ൾ തു​ട​ങ്ങി എ​ല്ലാം മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ളു​ണ്ട്.

സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ സി. ​മു​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി. ​ര​ജ​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജേ​ക്ക​ബ്, സ്കൂ​ൾ മാ​നേ​ജ​ർ തോ​മ​സ് മാ​ത്യു കാ​ട​ൻ​കാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.