താ​ഴെ​ത്ത​ട്ടി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി
Tuesday, June 3, 2025 1:20 AM IST
പാ​ല​ക്കാ​ട്: സ​മൂ​ഹ​ത്തി​ല്‍ താ​ഴെ ത​ട്ടി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വി​താ​വ​സ്ഥ പ​രി​ശോ​ധി​ച്ച് സ​മൂ​ഹ​ത്തി​നു മു​ന്നി​ലെ​ത്തി​ക്ക​ണ​മെ​ന്നു മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. ഉ​മ്മി​നി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കു​ട്ടി​ക​ളു​ടെ ജീ​വി​താ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ്രാ​ധാ​ന്യം ന​ല്‍​ക​ണം. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ വ​ര​വ് വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ല്‍ വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്നു.

ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. കു​ട്ടി​ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​വ​രാ​വ​ണം, അ​തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഉ​ന്ന​തി​യി​ലെ​ത്തി​യ​വ​രു​ടെ ജീ​വി​തം പ്ര​ചോ​ദ​ന​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ. ​പ്ര​ഭാ​ക​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ള്‍ ന​വാ​ഗ​ത​രെ സ്വാ​ഗ​തം​ചെ​യ്തു.

കാ​യി​ക പ്ര​തി​ഭ​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​നം ജി​ല്ലാ ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക നി​ര്‍​വ​ഹി​ച്ചു.
അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ന​ന്ത​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. ജ​യ​പ്ര​കാ​ശ്, ഡി​ഡി​ഇ ഇ​ന്‍​ചാ​ര്‍​ജ് ടി.​പി.​സ​ലീ​ന, പാ​ല​ക്കാ​ട് ഡി​ഇ​ഒ ആ​സി​ഫ് അ​ലി​യാ​ര്‍, വി​ദ്യാ​കി​ര​ണം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​ന്‍. കൃ​ഷ്ണ​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ശി​വ​രാ​മ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ.​കെ. റീ​ജ, പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​പി. സു​ജാ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.