കൊച്ചി: ആന്റിബയോട്ടിക്കുകളടക്കം മരുന്നുകളുടെ ദുരുപയോഗം തടയാന്‍ ഡോക്ടര്‍മാര്‍ വ്യക്തതയോടെയും ഇംഗ്ലീഷ് കാപ്പിറ്റല്‍ ലെറ്ററിലും (വലിയ അക്ഷരത്തിലും) ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് മരുന്ന് കുറിപ്പടി തയാറാക്കണമെന്നു കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോയേഷന്‍ (എകെസിഡിഎ). ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യമന്ത്രി നല്‍കണമെന്നും അസോസിയേഷന് പ്രസിഡന്റ് എ.എന്‍. മോഹനന്, ജനറല്‍ സെക്രട്ടറി ആന്റണി തര്യന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വ്യക്തതയില്ലാത്ത കുറിപ്പടിയുമായി വന്നാല്‍ മരുന്നുകള്‍ നല്‍കേണ്ടതില്ലെന്ന് അസോസിയേഷന് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.- പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിക്കും. ഡിസ്കൗണ്ട് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന കോടതിവിധി അസോസിയേഷന് അംഗങ്ങളുടെ മെഡിക്കല്‍ ഷോപ്പുകളില്‍ കര്‍ശനമായി നടപ്പാക്കും.
അനധികൃത മരുന്നുവ്യാപാരം കണ്ടെത്താനും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും പരിശോധന കൂടുതല്‍ കര്‍ശനമാക്കണമെന്നും ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന്, ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് അസോസിയേഷന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ട്രഷറര്‍ വി. അന്‍വറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : AKCDA urges doctors to write