x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒലയ്ക്കും ഊബറിനും ബദൽ; പുതുവർഷം മുതൽ നിരത്തിലിറങ്ങാൻ കേന്ദ്രത്തിന്‍റെ ഭാരത് ടാക്സിയും


Published: December 17, 2025 10:42 PM IST | Updated: December 17, 2025 10:42 PM IST

ന്യൂ​ഡ​ൽ​ഹി: ഒ​ല, ഊ​ബ​ർ, റാ​പി​ഡോ തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ​ക്കു ബ​ദ​ലാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ടാ​ക്സി പു​തു​വ​ർ​ഷാ​രം​ഭത്തിൽ നി​ര​ത്തി​ലി​റ​ങ്ങും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ടാ​ക്സി ആ​പ്പ് സ​ഹ​കാ​ർ ടാ​ക്സി കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡാ​ണ് വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ ആ​പ്പി​നു കീ​ഴി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ, കാ​റു​ക​ൾ, ബൈ​ക്കു​ക​ൾ എ​ന്നി​വ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാം. പ്ലാ​റ്റ്ഫോ​മി​നു​ കീ​ഴി​ൽ ഇ​തി​നോ​ട​കം 56,000 ഡ്രൈ​വ​ർ​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി മ​റ്റ് ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ചി​ല പു​തു​മ​ക​ളോ​ടെ​യാ​ണു രം​ഗ​ത്തെ​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ​ക്കു കീ​ഴി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ ഓ​രോ യാ​ത്ര​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന കൂ​ലി​യു​ടെ ഒ​രു നി​ശ്ചി​ത ശ​ത​മാ​നം (സാ​ധാ​ര​ണ​യാ​യി 20നും 30​നു​മി​ട​യി​ൽ) ക​ന്പ​നി​ക​ൾ​ക്കു കൈ​മാ​റ​ണ​മെ​ങ്കി​ൽ ഭാ​ര​ത് ടാ​ക്സി​ക്കു കീ​ഴി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് ഓ​രോ യാ​ത്രാ നി​ര​ക്കി​ന്‍റെ​യും 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്രം പ​റ​യു​ന്നു.

ക​മ്മീ​ഷ​ൻ അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നി​ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്കു ല​ഭ്യ​മാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​കാ​ശം. ഡ​ൽ​ഹി പോ​ലീ​സും മ​റ്റ് ഏ​ജ​ൻ​സി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചു​ള്ള സു​ര​ക്ഷാ​ഫീ​ച്ച​റും ആ​പ്പി​ലു​ണ്ട്.

ഭാ​ര​ത് ടാ​ക്സി ആ​പ്പി​ന്‍റെ പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​യ ബീ​റ്റ ആ​പ്പ് വ​ഴി ഡ​ൽ​ഹി നി​വാ​സി​ക​ൾ​ക്കു നി​ല​വി​ൽ ടാ​ക്സി ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യും. നി​ല​വി​ൽ ഡ​ൽ​ഹി​യി​ലും ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ലും പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള ആ​പ്പ് പ​തു​ക്കെ 20ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Ola Uber Bharat Taxi roads new year

Recent News

Corehub Up