x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാപാരക്കരാറുകളിൽ കർഷകർക്കു പ്രതീക്ഷ

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: February 9, 2026 01:38 AM IST | Updated: February 9, 2026 01:38 AM IST

ഇ​ന്ത്യ- യു ​എ​സ്‌ വ്യാ​പാ​ര​ക്ക​രാ​ർ കാ​ർ​ഷി​ക കേ​ര​ള​ത്തി​നു വ​ൻ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കും. കാ​ർ​ഷി​കോ​ത്പാ​ദ​നം ഉ​യ​ർ​ത്താ​നും ത​രി​ശ്‌ ഭൂ​മി​യി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കാ​നും ക​ർ​ഷ​ക​ർ മ​ന​സ്‌ കാ​ണി​ച്ചാ​ൽ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ വി​യ​റ്റ്‌​നാ​മി​നെ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭീ​ഷ​ണി​ക​ളെ ന​മ്മു​ടെ ഉ​ത്പാ​ദ​ക​ർ​ക്ക്‌ നി​ഷ്‌​പ്ര​യാ​സം മ​റി​ക​ട​ക്കാ​നാ​വും.

ഉ​ത്പാ​ദ​നം ഇ​ര​ട്ടി​പ്പി​ച്ച്‌ കാ​ർ​ഷി​ക ചെ​ല​വു​ക​ൾ കു​റ​ച്ചാ​ൽ സീ​റോ ഡ്യൂ​ട്ടി​യി​ൽ ന​മ്മു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക്‌ അ​മേ​രി​ക്ക​ൻ വി​പ​ണി കൈ​പി​ടി​യി​ൽ ഒ​തു​ക്കാ​നാ​വും. ഒ​പ്പം യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി നേ​ര​ത്തേ ഒ​പ്പുവ​ച്ച ക​രാ​ർ പ്ര​കാ​രം 27 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ളും ഇ​ന്ത്യ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്‌​ക്ക്‌ വേ​ഗ​ത പ​ക​രാം.

കു​രു​മു​ള​കി​ന് ഉ​ത്പാ​ദ​നക്കുറവ്

കു​രു​മു​ള​ക്‌ വി​ള​വെ​ടു​പ്പ്‌ ആ​ദ്യ റൗ​ണ്ട്‌ പ​ല ഭാ​ഗ​ങ്ങ​ളി​ലും പൂ​ർ​ത്തി​യാ​യി​ട്ടും ടെ​ർ​മി​ന​ൽ മാ​ർ​ക്ക​റ്റി​ൽ നാ​ട​ൻ മു​ള​ക്‌ ക്ഷാ​മം രൂ​ക്ഷ​ം. ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തു ത​ന്നെ​യാ​ണു ക​ർ​ഷ​ക​രെ തി​ര​ക്കി​ട്ടു​ള്ള വി​ല്പ​ന​ക​ളി​ൽ​നി​ന്നും പി​ൻ​തി​രി​പ്പി​ക്കു​ന്ന​ത്‌. വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ൽത​ന്നെ ആ​ദ്യ​മാ​ണു വി​ള​വെ​ടു​പ്പ്‌ വേ​ള​യി​ൽ കു​രു​മു​ള​ക്‌ വി​ല കി​ലോ 700 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ൽ നി​ല​കൊ​ള്ളു​ന്ന​ത്‌.

ഉ​ത്ത​രേ​ന്ത്യ​യി​ലെ വ​ൻ​കി​ട ക​റി​മ​സാ​ല വ്യ​വ​സാ​യി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു​ള്ള ച​ര​ക്ക്‌ ജ​നു​വ​രി ര​ണ്ടാം പ​കു​തി​യി​ൽ ശേ​ഖ​രി​ക്കാ​നാ​യി​ല്ല. ഫെ​ബ്രു​വ​രി ആ​ദ്യ വാ​ര​ത്തി​ലും ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ര​വ്‌ നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി​യ​തു വ്യ​വ​സാ​യി​ക​ളെ സം​ഭ്രാ​ന്ത​രാ​ക്കി. ക​ഴി​ഞ്ഞ വാ​രം കു​രു​മു​ള​കി​നു 900 രൂ​പ ക്വി​ന്‍റ​ലി​ന് ഉ​യ​ർ​ത്തി​യി​ട്ടും ല​ഭ്യ​ത ഉ​യ​രാ​ഞ്ഞ​ത്‌ ഒ​രു വി​ഭാ​ഗം ഇ​ട​പാ​ടു​കാ​രെ മു​ൻ​കൂ​ർ ക​ച്ച​വ​ട​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ച്ചു.

വി​പ​ണി വി​ല​യേ​ക്കാ​ൾ 1500 മു​ത​ൽ 2000 രൂ​പ വ​രെ ഉ​യ​ർ​ത്തി ല​ഭ്യ​ത ഉ​റ​പ്പ്‌ വ​രു​ത്താ​ൻ അ​ണി​യ​റ നീ​ക്കം ന​ട​ന്നു. വ​ര​വ്‌ പെ​ാടു​ന്ന​നെ ഉ​യ​രി​ല്ലെ​ന്ന തി​രി​ച്ച​റി​വും നി​ര​ക്ക്‌ ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​വും വാ​ങ്ങ​ലു​കാ​രി​ൽ ഉ​ട​ലെ​ടു​ത്താ​യി വേ​ണം അ​നു​മാ​നി​ക്കാ​ൻ. കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ഇ​ക്കു​റി വി​ള​വ്‌ ചു​രു​ങ്ങു​മെ​ന്നു വ്യ​ക്ത​മാ​യ​തി​നാ​ൽ കി​ട്ടു​ന്ന വി​ല​യ്‌​ക്ക്‌ പ​ര​മാ​വ​ധി ച​ര​ക്ക്‌ സം​ഭ​രി​ക്കാ​ൻ അ​ന്ത​ർ​സം​സ്ഥാ​ന ഇ​ട​പാ​ടു​കാ​ർ ഉ​ത്സാ​ഹി​ച്ചു.

വാ​രാ​ന്ത്യം കൊ​ച്ചി​യി​ൽ ക്വി​ന്‍റ​ലി​ന് 70,200 രൂ​പ​യി​ലാ​ണ് അ​ൺ ഗാ​ർ​ബി​ൾ​ഡ്‌ വി​പ​ണ​നം ന​ട​ന്ന​ത്‌. ഗാ​ർ​ബി​ൾ​ഡ്‌ മു​ള​ക്‌ വി​ല 72,200 രൂ​പ​യാ​യി ഉ​യ​ർ​ന്നു. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ മു​ള​ക്‌ വി​ല ട​ണ്ണി​ന് 8000 ഡോ​ള​റി​നു മു​ക​ളി​ലാ​ണ്. വി​യ​റ്റ്‌​നാം 6800 ഡോ​ള​റും ബ്ര​സീ​ൽ 6300 ഡോ​ള​റും ഇ​ന്തോ​നേ​ഷ്യ 7000 ഡോ​ള​റു​മാ​ണ്.

വി​ല​ വർധന ഉ​റ്റു​നോ​ക്കി റ​ബ​ർ

ഏ​ഷ്യ​ൻ റ​ബ​ർ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ ഓ​ഫ്‌ സീ​സ​ണി​ലെ ഉണർവിനെ ഉ​റ്റു​നോ​ക്കു​ന്നു. ല​ഭ്യ​ത കു​റ​വ്‌ മു​ന്നി​ൽക​ണ്ട്‌ നി​ക്ഷേ​പ​ക​ർ അ​വ​ധി വ്യാ​പാ​ര​ത്തി​ൽ കാ​ണി​ച്ച താ​ത്പ​ര്യം ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ റ​ബ​റി​നു ക​രു​ത്ത്‌ പ​ക​ർ​ന്നെ​ങ്കി​ലും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ സിം​ഗ​പ്പു​ർ, ചൈ​നീ​സ്‌ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ൽ വി​ല്പ​ന​യ്‌​ക്ക്‌ മു​ൻ​തൂ​ക്കം ന​ൽ​കി. ലൂ​ണാ​ർ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ അ​ടു​ത്ത​തോ​ടെ വാ​രാ​ന്ത്യം ചൈ​നീ​സ്‌ വി​പ​ണി​ക​ൾ ഹോ​ളി ഡേ ​മൂ​ഡി​ലേ​ക്ക്‌ തി​രി​യും. വ്യ​ാവ​സാ​യി​ക ആ​വ​ശ്യം റ​ബ​റി​നു ചു​രു​ങ്ങു​ന്ന​ത്‌ ഉ​ത്പ​ന്ന​ത്തി​ൽ സ​മ്മ​ർ​ദം സൃ​ഷ്‌​ടി​ക്കു​മെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ലാ​ണ് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ.

കേ​ര​ള​ത്തി​ൽ ടാ​പ്പിം​ഗ് ചു​രു​ങ്ങി

സം​സ്ഥാ​ന​ത്ത്‌ വ​ര​ണ്ട കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ റ​ബ​ർ മ​ര​ങ്ങ​ളി​ൽനി​ന്നു​ള്ള പാ​ൽ ല​ഭ്യ​ത പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​റ​ഞ്ഞ​തോ​ടെ ടാ​പ്പിം​ഗി​ൽനി​ന്നും വ​ലി​യ പ​ങ്ക്‌ ക​ർ​ഷ​ക​രും അ​ല്പം പി​ൻ​തി​രി​ഞ്ഞു. ഷീ​റ്റ്‌ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ട​യ​ർ വ്യ​വ​സാ​യി​ക​ൾ കൊ​ച്ചി​യി​ൽ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വി​ല 20,600 രൂ​പ വ​രെ ഉ​യ​ർ​ത്തി. വി​ല 21,000ലേ​ക്ക്‌ സ​ഞ്ച​രി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ സ്റ്റോ​ക്കി​സ്റ്റു​ക​ൾ പി​ടി​മു​റു​ക്കി​യ​തോ​ടെ ഒ​രു വ​ൻ​കി​ട ക​ന്പ​നി 20,500നു ​വാ​ങ്ങ​ലു​കാ​രാ​യി, നേ​ര​ത്തേ അ​വ​ർ 20,000നു ​മു​ക​ളി​ൽ ശേ​ഖ​രി​ക്കാ​തെ അ​ക​ന്നു മാ​റി​യി​രു​ന്നു.

ഏ​ല​ക്ക വി​ല ഉ​യ​ർ​ച്ച​യി​ൽ

ഉ​ത്ത​രേ​ന്ത്യ​ൻ ഇ​ട​പാ​ടു​കാ​രും ക​യ​റ്റു​മ​തി​ക്കാ​രും ഏ​ല​ത്തി​ൽ കാ​ണി​ച്ച ഉ​ത്സാ​ഹം സ്റ്റോ​ക്കി​സ്റ്റു​ക​ൾ​ക്കു പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ലേ​ല​ത്തി​നെ​ത്തു​ന്ന ച​ര​ക്കി​ൽ വ​ലി​യ പ​ങ്കും വി​റ്റ​ഴി​യു​ന്നു. വ​ര​ണ്ട കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്താ​ൽ വി​ള​വെ​ടു​പ്പ്‌ മാ​സ​മ​ധ്യ​ത്തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ്‌​തം​ഭി​ക്കാം. പ​ക​ൽ താ​പ​നി​ല ഉ​യ​രു​ന്ന​ത്‌ മു​ൻ​നി​ർ​ത്തി പ​ര​മാ​വ​ധി ഏ​ല​ക്ക ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു വാ​ങ്ങ​ലു​കാ​ർ. വാ​രാ​ന്ത്യം ശ​രാ​ശ​രി ഇ​ന​ങ്ങ​ളു​ടെ വി​ല കി​ലോ 2580 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ൾ 3129 രൂ​പ​യി​ലു​മെ​ത്തി.

ജാ​തി​ക്ക​യ്ക്കു ന​ല്ല കാ​ലം

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ ജാ​തി​ക്ക ല​ഭ്യ​ത കു​റ​ഞ്ഞ​ത്‌ പു​തി​യ വി​ദേ​ശ വ്യാ​പാ​ര​ങ്ങ​ൾ​ക്ക്‌ വ​ഴി​യൊ​രു​ക്കു​ന്നു. അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പു​തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളെ​ത്തു​ന്ന​താ​യി വി​പ​ണി വൃ​ത്ത​ങ്ങ​ൾ.

എ​ന്നാ​ൽ, വി​ല​ക്ക​യ​റ്റം ഭ​യ​ന്ന്‌, വി​ദേ​ശ ക​രാ​റു​ക​ളെ​ക്കു​റി​ച്ച്‌ ക​യ​റ്റു​മ​തി മേ​ഖ​ല നി​ശ​ബ്‌​ദ​ത പാ​ലി​ക്കു​ന്നു. ഒ​രു വി​ഭാ​ഗം ക​യ​റ്റു​മ​തി​ക്കാ​ർ വി​ല ഉ​യ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ നേ​രത്തേ ച​ര​ക്ക്‌ സം​ഭ​രി​ച്ചി​ട്ടു​ണ്ട്‌. മധ്യ​കേ​ര​ള​ത്തി​ൽ ജാ​തി​ക്ക തൊ​ണ്ട​ൻ കി​ലോ 330 രൂ​പ​യി​ലും ഹൈ​റേ​ഞ്ച്‌ ച​ര​ക്ക്‌ 400 രൂ​പ​യി​ലും വ്യാ​പാ​രം ന​ട​ന്നു. ജാ​തി​പ​രി​പ്പ്‌ വി​ല 680 - 700 രൂ​പ​യി​ലാ​ണ്. ഔ​ഷ​ധ നി​ർ​മാ​താ​ക്ക​ളും ക​റിമ​സാ​ല വ്യ​വ​സാ​യി​ക​ളും ജാ​തി​ക്ക ശേ​ഖ​രി​ക്കാ​ൻ രം​ഗ​ത്തു​ണ്ട്‌. നോ​മ്പുകാ​ല ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി അ​റ​ബ്‌ രാ​ജ്യ​ങ്ങ​ൾ ജാ​തി​ക്ക ഇ​റ​ക്കു​മ​തി​ക്കു നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്‌.

വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​നം കു​റ​യു​ന്നു

ത​മി​ഴ്‌​നാ​ട്ടി​ലെ കൊ​പ്ര​യാ​ട്ട്‌ വ്യ​വ​സാ​യി​ക​ൾ വെ​ളി​ച്ചെ​ണ്ണ വി​ല ഉ​യ​ർ​ത്താ​ൻ ക​ഠി​ന ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ദേ​ശ ഭ​ക്ഷ്യ​യെ​ണ്ണ​ക​ളു​മാ​യി മ​ത്സ​രി​ക്കാ​നാ​വാ​തെ പ​ല അ​വ​സ​ര​ത്തി​ലും അ​ടി​പ​ത​റി. എ​ന്നാ​ൽ, മാ​സാ​രം​ഭ​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ പ്രാ​ദേ​ശി​ക ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്‌ വി​പ​ണി നേ​ട്ട​മാ​ക്കി​യെ​ങ്കി​ലും മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണ​ത്തി​ൽ കാ​ണി​ച്ച ത​ണു​പ്പ​ൻ മ​നോ​ഭാ​വം വാ​രാ​ന്ത്യം ഉ​ത്പ​ന്ന​ത്തെ വീ​ണ്ടും ത​ള​ർ​ത്തി. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 30,000 രൂ​പ​യി​ലും കൊ​പ്ര 18,550 രൂ​പ​യി​ലു​മാ​ണ്.

Tags : Farmers trade agreements

Recent News

Corehub Up